Breaking News

Trending right now:
Description
 
Feb 01, 2017

തിരുവനന്തപുരത്ത്‌ ബിജെപിയുടെ ഹര്‍ത്താല്‍ ആരംഭിച്ചു

image തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്‌മിനായരുടെ രാജി ആവശ്യപ്പെട്ട്‌ തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ റോഡ്‌ ഉപരോധം പൊലീസുമായുള്ള സംഘര്‍ഷത്തിലവസാനിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ആരംഭിച്ചു. വഴിതടയല്‍ സമരത്തിലേര്‍പ്പെട്ട ബിജെപി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ്‌ നടത്തിയ ലാത്തിചാര്‍ജില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അടക്കം 19 പേര്‍ക്കു പരുക്കേറ്റു. എഐവൈഎഫ്‌ നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തിലെത്തിയിരുന്നു. ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. 21 ദിവസം പിന്നിട്ട സമരം ഇന്നു കൂടുതല്‍ ശക്തമാക്കാനാണ്‌ സംഘടനകളുടെ നീക്കം. എസ്‌എഫ്‌ഐ ഒഴികെയുള്ള സംഘടനകള്‍ ഇന്നു സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കും.