Breaking News

Trending right now:
Description
 
Feb 01, 2017

എച്ച്‌1 ബി വീസക്ക്‌ 1.3 ലക്ഷം ഡോളര്‍

image എച്ച്‌1 ബി വീസ പരിഷ്‌കരണത്തിനുള്ള പുതിയ ബില്‍ യുഎസ്‌ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. ഐടി അടക്കമുള്ള അതിവിദഗ്‌ധമേഖലകളിലെ ജോലികള്‍ക്കായി യുഎസ്‌ അനുവദിക്കുന്ന വീസയാണ്‌ എച്ച്‌ 1 ബി വീസ. എച്ച്‌1ബി വീസ അനുവദിക്കാന്‍ കുറഞ്ഞത്‌ 1.3 ലക്ഷം ഡോളര്‍ ശമ്പളം വേണമെന്നാണ്‌ ട്രംപ്‌ ഭരണകൂടത്തിന്റെ ശിപാര്‍ശ. നിലവില്‍ 60,000 യുഎസ്‌ ഡോളറാണ്‌. ഐടി കമ്പനികള്‍ പ്രതിവര്‍ഷം പതിനായിരക്കണക്കിനു തൊഴിലാളികളെ നിയമിക്കാന്‍ ആശ്രയിക്കുന്നത്‌ എച്ച്‌ 1 ബി വീസകളാണ്‌.  സാങ്കേതിക വൈദഗ്‌ധ്യം ആവശ്യമുള്ള മേഖലകളില്‍ വിദേശ തൊഴിലാളികളെ നിശ്ചിതകാലത്തേക്ക്‌ നിയമിക്കാന്‍ വേണ്ടി അനുവദിക്കുന്നതാണ്‌ എച്ച്‌1ബി വീസ. ഇതിനുള്ള ശമ്പള പരിധി ഉയര്‍ത്തുന്നതോടെ ഇന്ത്യന്‍ ഐടി കമ്പനികളുടെ പ്രവര്‍ത്തന ചെലവ്‌ വര്‍ധിക്കും. ഐടി വിദഗ്‌ധരുടെ ക്ഷാമവും നേരിടേണ്ടിവരും. ബില്‍ പാസായാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രഫഷണലുകള്‍ക്ക്‌ വീസ കിട്ടുവാന്‍ ബുദ്ധിമുട്ട്‌ നേരിടും. തൊഴില്‍ വീസയിലെത്തുന്നവരുടെ പങ്കാളികള്‍ക്കും തൊഴില്‍ കാര്‍ഡുകള്‍ നല്‍കുന്നതും നിര്‍ത്തലാക്കുന്നതാണ്‌ ട്രംപിന്റെ ഉത്തരവ്‌.