Breaking News

Trending right now:
Description
 
Jan 16, 2013

ഐഡിയയുടെ ഐവറി സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

image
കേരളത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്ററായ ഐഡിയ സെല്ലുലര്‍ ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞ ഡ്യുവല്‍ സിം 3ജി സ്‌മാര്‍ട്ട്‌ഫോണായ ഐവറി വിപണിയിലെത്തിച്ചു. ആന്‍ഡ്രോയിഡ്‌ 4.0 ഐസ്‌ ക്രീം സാന്‍ഡ്‌വിച്ച്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയ ഐവറിക്ക്‌ 1 ജിഗാഹെര്‍ട്ട്‌സ്‌ പ്രോസസ്സറാണ്‌ ഊര്‍ജ്ജം പകരുന്നത്‌. 

പുതിയ ഐവറി 3ജി സ്‌മാര്‍ട്ട്‌ഫോണ്‍ മനോഹരമായ രൂപകല്‍പനയോടു കൂടിയതും മികവുറ്റ പ്രവര്‍ത്തനം കാഴ്‌ച്ചവെക്കുന്നതുമാണ്‌. 3.5 ഇഞ്ച്‌ ഫുള്‍ ടച്ച്‌ സ്‌ക്രീനാണ്‌ ഐവറിക്ക്‌. 4 ജിബി ഇന്റേണല്‍ മെമ്മറിയും 512 എംബി റാമും ഐവറിക്കുണ്ട്‌. കൂടാതെ കരുത്തേറിയ ബാറ്ററി സപ്പോര്‍ട്ട്‌, ആന്‍ഡ്രോയിഡ്‌ ബ്രൗസര്‍, ജി സെന്‍സര്‍, വൈഫൈ, എ-ജിപിഎസ്‌, ബില്‍റ്റ്‌-ഇന്‍ സോഷ്യല്‍ മീഡിയ ആപ്പ്‌സ്‌, ഫേസ്‌ബുക്ക്‌, ട്വിറ്റര്‍, മ്യൂസിക്ക്‌-വീഡിയോ പ്ലെയര്‍, മള്‍ട്ടി ഇ-മെയില്‍ തുടങ്ങിയ സൗകര്യങ്ങളും ഐവറിയിലുണ്ട്‌. 

പുതിയ ഐഡിയ ഐവറി ഡ്യുവല്‍ സിം 3ജി സ്‌മാര്‍ട്ട്‌ഫോണ്‍ കറുപ്പ്‌, വെള്ള എന്നീ രണ്ട്‌ കളര്‍ ഓപ്‌ഷനുകളില്‍ ലഭിക്കും. വില 7,390 രൂപ. 



ഐഡിയയില്‍ നിന്നുള്ള അഞ്ചാമത്തെ ആന്‍ഡ്രോയിഡ്‌ ബേസ്‌ഡ്‌ 3ജി സ്‌മാര്‍ട്ട്‌ഫോണാണ്‌ ഐവറി. കമ്പനി ഇന്ത്യന്‍ വിപണിയില്‍ 2.25 ലക്ഷത്തിലധികം ഡിവൈസുകള്‍ വിറ്റുകഴിഞ്ഞു.