Breaking News

Trending right now:
Description
 
Jan 31, 2017

ലിങ്ക്‌ വാലിക്ക്‌ രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ പ്രോട്ടോക്കോള്‍ 5-സ്‌റ്റാര്‍ റേറ്റിംഗ്‌ സര്‍ട്ടിഫിക്കറ്റ്‌

പരിസ്ഥിതി സംരക്ഷണത്തിലെ ലിങ്ക്‌വാലി മോഡല്‍
image കൊച്ചി : കൊച്ചിയിലെ ആദ്യത്തെ അയല്‍ക്കൂട്ട സമൂഹങ്ങളില്‍ ഒന്നായ കാക്കനാട്‌ ലിങ്ക്‌ വാലി റെസിഡന്‍റ്‌സ്‌ അസോസിയേഷന്‌ രാജ്യത്തെ ആദ്യത്തെ പിരിസ്ഥിതി സൗഹൃദ ഗ്രീന്‍ പ്രോട്ടോകോള്‍ 5 സ്‌റ്റാര്‍ റേറ്റിംഗ്‌ സര്‍ട്ടിഫിക്കറ്റ്‌. കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള ശുചിത്വമിഷന്‍, വേസ്റ്റ്‌ മാനേജ്‌മെന്റ്‌, പ്ലാസ്റ്റിക്‌ റീസൈക്ലിംഗ്‌ രംഗത്തെ പ്രമുഖരായ പെലിക്കന്‍ ഫൗണ്ടേഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ ലിങ്ക്‌ വാലി ഈ പദ്ധതി നടപ്പാക്കിയത്‌.

ലിങ്ക്‌ വാലി റെസിഡന്‍റ്‌സ്‌ അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ വച്ച്‌ ഗ്രീന്‍ പ്രോട്ടോകോള്‍ 5 സ്‌റ്റാര്‍ റേറ്റിംഗ്‌ പ്രഖ്യാപനവും കമ്യൂണിറ്റിക്കുള്ളില്‍ പുതുതായി നിര്‍മ്മിച്ച ഗ്രോസറി സ്‌റ്റോറിന്റെ ഉദ്‌ഘാടനവും തൃക്കാക്കര എം.എല്‍.എ. പി.ടി. തോമസ്‌ നിര്‍വ്വഹിച്ചു.

മാലിന്യങ്ങള്‍ കുറയ്‌ക്കുകയെന്നതാണ്‌ മാലിന്യ നിര്‍മാര്‍ജനത്തിലെ പ്രധാന ഘടകം, സീറോവേസ്‌റ്റ്‌ കമ്യൂണിറ്റി എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയലിങ്ക്‌ വാലിറെസിഡന്റ്‌സ്‌ അസോസിയേഷനും, പെലിക്കന്‍ ഫൗണ്ടേഷനും പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു. 

Image width=600 may contain: 6 people, people smilingഈ മാതൃക സംസ്ഥാനത്തൊട്ടാകെ പ്രചരിപ്പിക്കാന്‍ ശുചിത്വമിഷന്‍ മുന്‍ കൈയ്യെടുക്കുന്നതാണ്‌. ദേശീയ തലത്തില്‍ തന്നെ അര്‍ബന്‍ കമ്മ്യൂണിറ്റികള്‍ക്ക്‌ ശ്രദ്ധേയ മാതൃകയായ ലിങ്ക്‌ വാലി മോഡല്‍ അഖിലേന്ത്യാ തലത്തില്‍ തന്നെ ഉചിതമായ വേദികളില്‍ അവതരിപ്പിക്കുന്നതിന്‌ ശുചിത്വമിഷന്‍ ശ്രമിക്കുന്നതാണ്‌. സമകാലീന ജീവിത സാഹചര്യങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഈ മാതൃക മറ്റു റെസിഡന്റ്‌സ്‌ അസോസിയേഷനുകള്‍ക്ക്‌ പിന്തുടരാവുന്നതാണ്‌. അത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക്‌ എല്ലാ തരത്തിലുള്ള പിന്തുണയും നല്‍കാന്‍ ശുചിത്വമിഷന്‍ പ്രതിജ്ഞാബദ്ധവുമാണ്‌; ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു.

പ്ലാസ്റ്റിക്‌ ഉള്‍പ്പെടെയുള്ള മറ്റ്‌ മാലിന്യങ്ങള്‍ കുറയ്‌ക്കുന്നതിനുള്ള മികച്ച മാര്‍ക്ഷമാണ്‌ അസോസിയേഷനു കീഴിലുള്ള, പാക്കേജിംഗ്‌ ഒഴിവാക്കാന്‍ സഹായിക്കുന്ന നൈബര്‍ഹുഡ്‌ ഗ്രോസറി സ്‌റ്റോറെന്ന്‌്‌ പി.ടി. തോമസ്‌ എം.എല്‍.എ. പറഞ്ഞു.വീടിനടുത്തുള്ള കടകളില്‍ പാത്രങ്ങളും സഞ്ചികളുമായി നടന്നു പോയി ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി വരുന്ന പഴയ കാലഘട്ടത്തെ അനുസ്‌മരിപ്പിക്കുന്ന ഇത്തരമൊരു സംരംഭം പ്രായോഗികമായി നടപ്പാക്കി ദേശീയതലത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ലിങ്ക്‌ വാലി റെസിഡന്റ്‌സ്‌ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

No automatic alt text available.

ലിങ്ക്‌ വാലിയും പെലിക്കന്‍ ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന സീറോവേസ്‌റ്റ്‌ മാനേജ്‌മെന്റ പദ്ധതി തികച്ചും മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും, ഇത്‌ സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായി നടപ്പാക്കാന്‍ കഴിയുന്ന മാതൃകയാണെന്നും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട്‌ വിലയിരുത്തിയ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ്‌ വൈ. സഫീറുള്ള പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിലെ ലിങ്ക്‌വാലി മോഡല്‍ ഇവിടെ അവസാനിക്കുന്നില്ല. പെലിക്കന്‍ ഫൗണ്ടേഷനുമായി സഹകരിച്ച്‌ ബിയോണ്ട്‌ ദ ബിന്‍സ്‌ പദ്ധതിയിലൂടെ പൂര്‍ണ്ണമായും സീറോവേസ്‌റ്റ്‌ കമ്മ്യൂണിറ്റിയായി മാറാനുള്ള സജ്ജീവശ്രമത്തിലാണ്‌ ലിങ്ക്‌ വാലിയുടെ സാരഥികളുംകുടുംബങ്ങളും. പരിസ്ഥിതി സംരക്ഷണത്തില്‍ ഈ മാതൃക തുടരാന്‍ ആഗ്രഹിക്കുന്ന അയല്‍ സമൂഹങ്ങള്‍ക്കും റെസിഡന്റ്‌സ്‌ അസോസിയേഷനുകള്‍ക്കും കണ്‍സല്‍റ്റിംഗ്‌ സേവനങ്ങള്‍ നല്‍കാനും ലിങ്ക്‌ വാലിറെസിഡന്റ്‌സ്‌ അസോസിയേഷനും പെലിക്കന്‍ ഫൗണ്ടേഷനും സന്നദ്ധമാണ്‌.