Breaking News

Trending right now:
Description
 
Jan 31, 2017

ഐസ്‌ക്രീം കഴിച്ച 111 പേര്‍ക്ക്‌ ഛര്‍ദ്ദി, തലച്ചുറ്റല്‍: നിര്‍മാതാക്കള്‍ കുടുങ്ങി

image തൃശൂരില്‍ ഐസ്‌ക്രീംകഴിഞ്ഞ കുട്ടികള്‍ ഉള്‍പ്പെടെ 111 പേര്‍ക്കു ഛര്‍ദ്ദിയും തലചുറ്റലും ഉണ്ടായി ആശുപത്രിയില്‍ ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട്‌ ഐസ്‌ക്രീം നിര്‍മാതാക്കളായ കാലടി നെക്‌സസ്‌ എന്ന സ്ഥാപനത്തിനെതിരെ പൊലീസ്‌ കേസെടുത്തു. മായം ചേര്‍ക്കല്‍ നിയമപ്രകാരമാണ്‌ കേസ്‌. സ്ഥാപനം പൊലീസ്‌ അടച്ചുപൂട്ടുകയും ചെയ്‌തു. വില്‍പ്പനയ്‌ക്കു കരുതിയ ഐസ്‌ക്രീമിന്റേതടക്കം സാംപിളുകള്‍ പൊലീസ്‌ പരിശോധനയ്‌ക്ക്‌ എടുത്തു. ചാലക്കുടി, മേലൂര്‍, ഇരിങ്ങാലക്കുട മേഖലകളിലെ ആശുപത്രികളിലാണ്‌ ഐസ്‌ക്രീം കഴിച്ച്‌ അവശനിലയിലായ 111 പേര്‍ ചികിത്സ തേടിയത്‌.