Breaking News

Trending right now:
Description
 
Jan 31, 2017

പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്‌ക്കില്ലെന്ന്‌ ലക്ഷ്‌മി നായര്‍

image തിരുവനന്തപുരം ലോ അക്കാദമി കോളജ്‌ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്‌ക്കുന്ന പ്രശ്‌നമില്ലെന്നു ലക്ഷ്‌മി നായര്‍ വ്യക്തമാക്കി. എന്നാല്‍, പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു തല്‍ക്കാലം മാറിനില്‍ക്കുന്നതിനു തയാറാണ്‌. തന്റെ തീരുമാനം ഭരണസമിതിയോട്‌ പറഞ്ഞിട്ടുണ്ട്‌. തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ശരിയല്ല. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം അവസാനിക്കാനും ക്ലാസ്‌ പുനരാരംഭിക്കാനും വേണ്ടിയാണ്‌ മാറിനല്‍ക്കാമെന്നു പറഞ്ഞത്‌. ഈയാഴ്‌ചതന്നെ ക്ലാസുകള്‍ ആരംഭിക്കും. കോടതിയില്‍നിന്നു സംരക്ഷണം ലഭിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും ലക്ഷ്‌മിനായര്‍ ചൂണ്ടിക്കാട്ടി. അതേസമയം, പ്രിന്‍സിപ്പല്‍ രാജിവയ്‌ക്കുകതന്നെ വേണമെന്നും കേസില്‍ പ്രതിയായ ആളെ പ്രിന്‍സിപ്പലായി അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ്‌ വിദ്യാര്‍ഥികളുടെ നിലപാട്‌. ഇതിനിടെ കോളജിനു മുമ്പിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കുന്നതിന്‌ നടപടിസ്വീകരിക്കണമെന്നു ആവശ്യപ്പെട്ട്‌ ലക്ഷ്‌മിനായര്‍ കോടതിയില്‍ ഹര്‍ജി നല്‍കി.