Breaking News

Trending right now:
Description
 
Jan 31, 2017

കെ.മുരളീധരന്‍ എംഎല്‍എ അനിശ്ചിതകാല ഉപവാസസമരത്തിന്‌

image തിരുവനന്തപുരം ലോ അക്കാദമി കോളജ്‌ പ്രശ്‌നത്തില്‍ വിദ്യാര്‍ഥികള്‍ക്കു സ്വീകാര്യമായ പരിഹാരം ബുധനാഴ്‌ചത്തെ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായില്ലെങ്കില്‍ വ്യാഴാഴ്‌ച രാവിലെ 10 മുതല്‍ അനിശ്ചിതകാല ഉപവാസസമരം ആരംഭിക്കുമെന്നു കെ.മുരളീധരന്‍ എംഎല്‍എ മുന്നറിയിപ്പുനല്‍കി. പ്രശ്‌നം രാഷ്ട്രീയവത്‌കരിക്കേണ്ടെന്നു കരുതിയാണു താന്‍ ഇതുവരെയും ഇടപെടാതിരുന്നത്‌. സ്ഥലം എംഎല്‍എ, കോളജിലെ പൂര്‍വ വിദ്യാര്‍ഥി എന്ന നിലയ്‌ക്കു തനിക്ക്‌ ഇനി കാഴ്‌ചക്കാരനായി നോക്കി നില്‍ക്കാനാവില്ല. പ്രിന്‍സിപ്പല്‍ രാജിവയ്‌ക്കുകയും അക്കാദമിയുടെ കൈവശമുള്ള അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്‌താലേ വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിക്കുകയുള്ളൂ. സ്വാശ്രയ കോളജ്‌ പ്രിന്‍സിപ്പലിനെ മാറ്റാന്‍ സര്‍ക്കാരിന്‌ അധികാരമില്ല. എന്നാല്‍, സര്‍വകലാശാലയ്‌ക്ക്‌ അധികാരുമുണ്ടെന്ന്‌ മുരളീധരന്‍ വ്യക്തമാക്കി. അതേസമയം, ലോ അക്കാദമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട്‌ ഒരു പരാതിയും റവന്യുവകുപ്പിനു ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ചന്ദ്രശേഖരന്‍ വ്യക്തമാക്കി.