Breaking News

Trending right now:
Description
 
Jan 29, 2017

ഗുരുവിനൊപ്പം നൃത്തം ചെയ്യുന്നതിനിടെ ശിഷ്യന്‍ കുഴിഞ്ഞുവീണ്‌ മരിച്ചു

image പറവൂര്‍ വടക്കേക്കരയിലെ ഭദ്രകാളി ക്ഷേത്ര ഉത്സവത്തിനു ഗുരുവിനൊപ്പം ഭരതനാട്യം അവതരിപ്പിച്ച ശിഷ്യന്‍ കുഴഞ്ഞുവീണ്‌ മരിച്ചു. പട്ടണം കരിയത്തുപറമ്പില്‍ ഓമനക്കുട്ടനാണ്‌ (48) മരിച്ചത്‌. നൃത്തത്തിനിടെ രണ്ടുവട്ടം കറങ്ങി ഓമനക്കുട്ടന്‍ നിലത്തുവീണു. കാണികള്‍ ഇതു നൃത്തത്തിന്റെ ഭാഗമാണെന്നാണ്‌ കരുതിയത്‌. ഓമനക്കുട്ടന്‍ വീണുകിടക്കുന്നതുകണ്ട്‌ ഗുരു ശിവന്‍ നൃത്തം നിര്‍ത്തി തിരശീല താഴ്‌ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ്‌ കാണികള്‍ക്ക്‌ അപകടം മനസിലായത്‌. കാണികള്‍ ഓമനക്കുട്ടനെ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്‌. 25 വര്‍ഷക്കാലമായി നൃത്തരംഗത്ത്‌ സജീവമാണ്‌ ഓമനക്കുട്ടന്‍. നൃത്തം അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ വേദിയിലാവണം തന്റെ അന്ത്യമെന്നുള്ള ആഗ്രഹം ഓമനക്കുട്ടന്‍ സുഹൃത്തുക്കളെ പലപ്പോഴും അറിയിച്ചിരുന്നു. വിവിധ സ്‌കൂളുകളിലെ നൃത്താധ്യാപകനാണ്‌. ദേശീയ സാക്ഷരതാ പരിപാടിയുടെ ഭാഗമായി ബിഹാറില്‍ നാനൂറിലേറെ വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്‌. സ്‌കൂള്‍ കലോത്സവങ്ങളിലും ഉത്സവവേദികളിലും നിറസാന്നിധ്യമായിരുന്നു ഓമനക്കുട്ടന്‍.