Breaking News

Trending right now:
Description
 
Jan 28, 2017

ജോണ്‍ സി.വര്‍ഗീസ്‌ ഫോമയുടെ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി

ആന്റോ വര്‍ക്കി
image വെസ്‌റ്റ്‌ ചെസ്‌റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ട്രസ്‌റ്റി ബോര്‍ഡ്‌ മെമ്പറുമായ ജോണ്‍ സി.വര്‍ഗീസിനെ (സലിം) 2018-ല്‍ നടക്കുന്ന ഫോമയുടെ സംഘടനാ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായി വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ നാമനിര്‍ദേശം ചെയ്‌തു. ന്യൂറൊഷേല്‍ അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നാണ്‌ ഫോമ. അംഗബലത്തിലും പ്രവര്‍ത്തനശൈലിയിലും ഏറെ മുന്നില്‍നില്‍ക്കുന്ന സംഘടനയെന്ന പ്രത്യേകതയും ഫോമയ്‌ക്കുണ്ട്‌.  സംഘടനയുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ജോണ്‍ സി.വര്‍ഗീസ്‌ മുന്‍ ജനറല്‍ സെക്രട്ടറികൂടിയാണ്‌. ഫോമയുടെ വിവിധ സംഘടനകളുടെ പൂര്‍ണ പിന്തുണയോടെ മത്സരിക്കുന്ന ജോണ്‍ സി.വര്‍ഗീസിന്റെ വിജയത്തിനായി ഫോമയുടെ നേതാക്കന്മാരായ തോമസ്‌ കോശി, ജെ.മാത്യൂസ്‌, എ.വി.വര്‍ഗീസ്‌, രത്‌നമ്മ രാജന്‍ എന്നിവര്‍ സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിച്ചു. ഫോമ ഫൊക്കാന സംഘടന വ്യത്യാസമില്ലാതെ പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ വളര്‍ച്ചയ്‌ക്ക്‌ ജോണ്‍ സി.വര്‍ഗീസ്‌ നല്‍കിയ സംഭാവനകളും സമൂഹത്തിന്‌ നല്‍കിവരുന്ന ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാനുള്ള കഴിവു തെളിയിച്ചതുകൊണ്ടാണ്‌ അദ്ദേഹത്തെ ഫോമയുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നാമനിര്‍ദേശം ചെയ്‌തതെന്ന്‌ വെസ്‌റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ടെറന്‍സണ്‍ തോമസ്‌ വ്യക്തമാക്കി. ഫോമയുടെ ഏറ്റവും വലിയ കണ്‍വന്‍ഷനുകളിലൊന്നായ ലാസ്‌ വേഗാസ്‌ കണ്‍വന്‍ഷനും കേരള തിരുവല്ല കണ്‍വന്‍ഷനും ജോണ്‍ സി.വര്‍ഗീസ്‌ ഫോമ സെക്രട്ടറിയായിരുന്നപ്പോഴാണ്‌ നടത്തിയത്‌. താന്‍ ഫോമയുടെ പ്രസിഡന്റ്‌ പദവിയിലെത്തിയാല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ തുടങ്ങിവച്ച പല കാര്യങ്ങളും പുനരാരംഭിക്കുമെന്നും പ്രവാസി സമൂഹം ഇപ്പോള്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണാന്‍ കഴിയുമെന്നും ജോണ്‍ സി.വര്‍ഗീസ്‌ ഉറപ്പു നല്‍കുന്നു.