Breaking News

Trending right now:
Description
 
Jan 28, 2017

സംസ്ഥാനത്തെ 26 ലക്ഷം കുട്ടികള്‍ക്ക്‌ നാളെ പോളിയോ മരുന്ന്‌ നല്‍കും

image സംസ്ഥാനത്ത്‌ അഞ്ച്‌ വയസില്‍ താഴെയുള്ള 26 ലക്ഷം കുട്ടികള്‍ക്ക്‌ ഞായറാവ്‌ച പോളിയോ പ്രതിരോധ മരുന്നു നല്‍കും. ഇതിനായി 21371 വാക്‌സിനേഷന്‍ ബൂത്തുകളാണ്‌ സജ്ജീകരിച്ചിട്ടുള്ളത്‌. ഇതിനു പുറമേ ട്രാന്‍സിറ്റ്‌ ബൂത്തുകളും മൊബൈല്‍ ബൂത്തുകളും ഉണ്ടായിരിക്കും. റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തെ ബൂത്തുകള്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും. രോഗപ്രതിരോധ ചികിത്സാ പട്ടിക പ്രകാരം പോളിയോ വാക്‌സിന്‍ നല്‍കിയിട്ടുള്ള കുട്ടികള്‍ക്കും പള്‍സ്‌ പോളിയോ ദിവസം പോളിയോ തുള്ളിമരുന്ന്‌ നല്‍കണമെന്നു ആരോഗ്യവിഭാഗം അധികൃതര്‍ വ്യക്തമാക്കി. നാളെ ബൂത്തുകളില്‍ എത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക്‌ 30, 31 തീയതികളില്‍ വീടുകളില്‍ എത്തിയും തുള്ളിമരുന്ന്‌ നല്‍കും. അഞ്ചുവയസില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന്‌ നല്‍കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.