Breaking News

Trending right now:
Description
 
Jan 28, 2017

എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ജിമ്മി ജോര്‍ജ്‌ അന്തരിച്ചു

image എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി കോട്ടയം കൊല്ലാട്‌ പെരിഞ്ചേരിയില്‍ അഞ്‌ജനത്തില്‍ ജിമ്മി ജോര്‍ജ്‌ (52) അന്തരിച്ചു. ബംഗളൂരിലെ നാരായണ ഹൃദയാലയ ആശുപത്രിയില്‍ വെള്ളിയാഴ്‌ച രാത്രിയിലായിരുന്നു അന്ത്യം. ഹൃദയ ശസ്‌ത്രക്രിയയെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. ഇലക്ട്രിക്കല്‍സ്‌ ആന്‍ഡ്‌ അലൈഡ്‌ എന്‍ജിനിയറിങ്‌ കമ്പനി (കെല്‍) ചെയര്‍മാനായിരുന്നു. ഒരുമാസം മുമ്പായിരുന്നു കെല്‍ ചെയര്‍മാന്‍ സ്ഥാനം ജിമ്മി ഏറ്റെടുത്തത്‌. മൃതദേഹം ശനിയാഴ്‌ച വൈകിട്ടോടെ നാട്ടിലെത്തിക്കും. സംസ്‌കാരം തിങ്കളാഴ്‌ച. എന്‍സിപി ചെയര്‍മാന്‍ ശരദ്‌ പവാറുമായി അടുത്ത ബന്ധമാണ്‌ ജിമ്മിക്ക്‌ ഉണ്ടായിരുന്നത്‌. അതുകൊണ്ടുതന്നെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതലയും അദ്ദേഹത്തിനു നല്‍കിയിരുന്നു. കഴിഞ്ഞ ഓണത്തിനു ശരദ്‌പവാറും ഭാര്യയും ജിമ്മിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്കൊപ്പം ചിലവഴിച്ചാണ്‌ മടങ്ങിയത്‌. ജിമ്മിക്ക്‌ ഭാര്യയും രണ്ടുമക്കളുമുണ്ട്‌.