Breaking News

Trending right now:
Description
 
Jan 27, 2017

വാവാ സുരേഷിനു മുമ്പില്‍ രാജവെമ്പാലയും പത്തിതാഴ്‌ത്തും

image പാമ്പുപിടുത്തക്കാരന്‍ വാവാ സുരേഷിനു മുമ്പില്‍ രാജവെമ്പാലയും പത്തി താഴ്‌ത്തും. ഉഗ്രവിഷപാമ്പുകളുടെ കളിത്തോഴനെന്ന പേര്‌ വാവായ്‌ക്ക്‌ ലഭിച്ചതും അതുകൊണ്ടുതന്നെയാണ്‌. പത്തനംതിട്ട കോന്നി കുമ്മണ്ണൂരില്‍നിന്നു വാവ പിടികൂടിയത്‌ നൂറാമത്തെ രാജവെമ്പാലയെയാണ്‌. 100 രാജവെമ്പാലയെ പിടികൂടിയെന്ന റിക്കാര്‍ഡും അദ്ദേഹം സ്വന്തമാക്കി. അവസാനമായി പിടികൂടിയ ആണ്‍ രാജവെമ്പാലയ്‌ക്ക്‌ 11 വയസ്‌ പ്രായംവരും. തൂക്കം 10 കിലോ. നീളമാകട്ടെ 15 അടി. ദൈവത്തിന്റെ അനുഗ്രഹമാണിതെന്നും ജീവിതത്തില്‍ ഈ ദിവസം മറക്കാനാവില്ലെന്നും വാവാ സുരേഷ്‌ ഫെയ്‌സ്‌ബുക്കില്‍ കുറിക്കുകയും ചെയ്‌തു. പത്തനംതിട്ടയിലെ തേക്കുതോട്ടില്‍നിന്നാണ്‌ 99-ാമത്തെ രാജവെമ്പാലയെ പിടികൂടിയത്‌. അത്‌ കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു. പത്തനംതിട്ട ജില്ലയില്‍നിന്നുമാണ്‌ ഏറ്റവും കൂടുതല്‍ രാജവെമ്പാലയെ പിടികൂടിയതെന്നും വാവാ സുരേഷ്‌ പറയുന്നു.