Breaking News

Trending right now:
Description
 
Jan 26, 2017

മോഷണക്കേസ്‌ പ്രതിയെ കൊലപ്പെടുത്തി വഴിയില്‍തള്ളി

image കണ്ണൂരില്‍ ഒട്ടേറെ മോഷണക്കേസിലെ പ്രതിയായ യുവാവിനെ കൊലപ്പെടുത്തി റോഡരുകില്‍ തള്ളി. ബക്കളം പുതുപ്പാറക്കുന്നു സ്വദേശിയായ മൊട്ടന്റകത്ത്‌ പുതിയ പുരയില്‍ അബ്ദുല്‍ ഖാദറിന്റെ (37) മൃതദേഹമാണ്‌ റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്‌. ബുധനാഴ്‌ച പുലര്‍ച്ചെയാണ്‌ റോഡരുകില്‍ ശരീരമാസകലം മര്‍ദനമേറ്റു കാലുകള്‍ ബന്ധിച്ചു അടിവസ്‌ത്രം മാത്രം ധരിച്ചുകിടക്കുന്ന നിലയില്‍ ഖാദറിന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. വലതുകാലും ഇടതുകാലും അടിയേറ്റു പൊട്ടിയ നിലയിലായിരുന്നു. വാഹനങ്ങള്‍ ആക്രമിച്ച കേസിലും പ്രിയാണ്‌ ഖാദര്‍. ഇയാളെ കഴിഞ്ഞദിവസം രാത്രി ബക്കളത്തെ വീട്ടില്‍നിന്നു ആറംഗസംഘം വാഹനത്തില്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരാണ്‌ ഇത്തരത്തില്‍ കൊലപാതകം നടത്തിയതിനു പിന്നിലെന്നാണ്‌ പൊലീസ്‌ സംശയം. വിവിധ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരുകയായിരുന്നു. രണ്ടുമാസം മുമ്പാണ്‌ ജയിലില്‍നിന്നു ഖാദര്‍ ഇറങ്ങിയത്‌.