Breaking News

Trending right now:
Description
 
Jan 26, 2017

ലിംഗമാറ്റ ശസ്‌ത്രക്രിയ വിജയം; അവള്‍ അവന്‍ ആയി

image തിരുവനന്തപുരം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീയെ പുരുഷനാക്കി. തിരുവനന്തപുരം സ്വദേശിനിയും അവിവാഹിതയുമായ നാല്‍പ്പത്തിയൊന്നുകാരിയാണ്‌ ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ പുരുഷനായത്‌. ചികിത്സയ്‌ക്കു മുമ്പ്‌ ഇവര്‍ പൂര്‍ണമായും സ്‌ത്രീയായിരുന്നു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെയാണ്‌ ചികിത്സ നടത്തിയത്‌. ഒരുവര്‍ഷത്തെ നിരീക്ഷണത്തിനുശേഷമാണ്‌ ലിംഗമാറ്റത്തിനുള്ള മെഡിക്കല്‍ബോര്‍ഡിന്റെ അംഗീകാരം ആശുപത്രി അധികൃതര്‍ക്കു ലഭിച്ചത്‌. പുരുഷ ഹോര്‍മോണ്‍ നല്‍കുന്ന ചികിത്സയായിരുന്നു ആദ്യം. ഇതു ഒരുവര്‍ഷത്തോളം നടത്തി. ഇതേതുടര്‍ന്ന്‌ സ്‌തനങ്ങള്‍ നീക്കം ചെയ്യുന്ന മാസ്‌റ്റക്ടമി സര്‍ജറിയും നടത്തി. അഞ്ചുമണിക്കൂറോളം നീണ്ടുനിന്ന ശസ്‌ത്രക്രിയയിലൂടെ സ്‌തനങ്ങള്‍ നീക്കി പുരുഷനെപ്പോലെയാക്കി. ഗര്‍ഭാശയവും അനുബന്ധ അവയവങ്ങളും മാറ്റുന്നതിനുള്ള ശസ്‌ത്രക്രിയയായിരുന്നു പീന്നീട്‌ നടത്തിയത്‌. തുടര്‍ന്നാണ്‌ പുരുഷ ലൈംഗികാവയവം സ്ഥാപിക്കുന്നതിനുള്ള ഫലോപ്ലാസ്റ്റി സര്‍ജറി നടത്തിയത്‌. രോഗിയുടെ കാലില്‍നിന്നും തുടയില്‍നിന്നും എടുത്ത മാംസവും വിവിധ ഞരമ്പുകളും എടുത്തു ലൈംഗികാവയവം വച്ചുപിടിപ്പിച്ചു. ശസ്‌ത്രക്രിയ വിജയകരമായിരുന്നുവെന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌. രോഗി ഇപ്പോഴും ചികിത്സയിലാണ്‌. മൂന്നു മുതല്‍ ആറുമാസം കഴിഞ്ഞു കൃത്രിമ വൃഷണങ്ങള്‍ വച്ചുപിടിപ്പിക്കും. അപ്പോള്‍ പൂര്‍ണമായും ആണിനെപ്പോലെ തന്നെയാകും. മറ്റേതൊരു ആണിനെയും പോലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും തടസമുണ്ടാകില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പുരുഷനാകണമെന്നുള്ള നാളുകളായുള്ള ആഗ്രഹത്തെ തുടര്‍ന്നാണ്‌ തിരുവനന്തപുരം സ്വദേശിനി ഡോക്ടര്‍മാരെ സമീപിച്ചത്‌.