Breaking News

Trending right now:
Description
 
Jan 25, 2017

ടാറ്റ ഹെക്‌സ കേരളത്തിലെത്തി

image ടാറ്റയുടെ ലൈഫ്‌സ്റ്റൈല്‍ എസ്‌ യുവി ഹെക്‌സ കേരള വിപണിയിലെത്തി. കേരളത്തിലെ വിപണനോദ്‌ഘാടനം കൊച്ചിയില്‍ മാര്‍ക്കറ്റിങ്‌ വിഭാഗം സീനിയര്‍ ജനറല്‍ മാനേജര്‍ വിവേക്‌ ശ്രീവത്സ നിര്‍വഹിച്ചു. രൂപകല്‍പനയിലും ആഡംബരസൗകര്യങ്ങളിലും ഏറെ മുന്നിലാണ്‌ ഹെക്‌സ. ആറ്‌ വേരിയന്റുകളിലാണ്‌ വിപണിയില്‍ എത്തിയിരിക്കുന്നത്‌. കൊച്ചി ഷോറൂം വില-എക്‌സ്‌ഇ 12.29 ലക്ഷം രൂപയാണ്‌. എക്‌സ്‌എം 14.04 ലക്ഷം, എക്‌സ്‌ടി 16.55 ലക്ഷം, എക്‌സ്‌ടി 17.88 ലക്ഷം രൂപയാണ്‌ വില. ഓട്ടോമാറ്റിക്‌ ഗിയറുള്ള എക്‌സ്‌ എംഎക്ക്‌ 14.99 ലക്ഷവും എക്‌സ്‌ടിഎക്ക്‌ 17.79 ലക്ഷവുമാണ്‌ വില. 2.2 ലീറ്റര്‍ എന്‍ജിനാണ്‌ ഹെക്‌സയ്‌ക്ക്‌. 6-സ്‌പീഡ്‌ മാനുവല്‍, ഓട്ടമാറ്റിക്‌ ഗിയര്‍ ബോക്‌സുകളുമുടക്കം നിരവധി പ്രത്യേകതകളുമുണ്ട്‌. മൂന്നുവര്‍ഷം അഥവാ ഒരുലക്ഷം കിലോമീറ്റര്‍ ആണ്‌ വാറന്റി. രണ്ട്‌ വാര്‍ഷിക മെയിന്റനന്‍സ്‌ കരാര്‍ പായ്‌ക്കേജുകളും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്‌.