Breaking News

Trending right now:
Description
 
Jan 25, 2017

ഉപരോധസമരം: ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ അറസ്‌റ്റില്‍

image കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ യുഡിഎഫ്‌ തിരുവനന്തപുരത്ത്‌ സെക്രട്ടറിയേറ്റിനു മുമ്പില്‍ ഉപരോധസമരം നടത്തി. അരിയും കുടിവെള്ളവും നല്‍കാതെ ജനങ്ങളെ ദുരതത്തിലാക്കിയ പിണറായി സര്‍ക്കാരിനെ ജനങ്ങള്‍ തെരുവില്‍ നേരിടുമെന്നു സമരം ഉദ്‌ഘാടനം ചെയ്‌തു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല മുന്നറിയിപ്പുനല്‍കി. എല്ലാ മേഖലയിലും പൂര്‍ണ പരാജയമാണ്‌ ഇടതുസര്‍ക്കാര്‍. കഞ്ഞികുടിക്കാന്‍ അരി ആവശ്യപ്പെടുന്നവരോട്‌ ഏപ്രില്‍വരെ കാത്തിരിക്കാനാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. മോദിയെ കണ്ടപ്പോള്‍ പിണറായി കവാത്ത്‌ മറന്നു. ഉറപ്പു മാത്രമേയുള്ളൂ. അരി കിട്ടുന്നകാര്യം സര്‍ക്കാരിനു സംശയമാണ്‌. മോദിയുടെ ഭരണനാളുകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത അധ്യായമായി മാറിയെന്നും ചെന്നിത്തല വ്യക്തമാക്കി. സമരത്തിനു നേതൃത്വം നല്‍കിയ രമേശ്‌ ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, എന്‍.കെ.പ്രേമചന്ദ്രന്‍ എംപി അടക്കമുള്ള നേതാക്കളെ പൊലീസ്‌ അറസ്റ്റുചെയ്‌തുനീക്കി. ഇവരെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടു. നേതാക്കളെ അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിനെതിരെ നേരിയതോതില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്‌തു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്‌ നെയ്യാറ്റിന്‍കര സനലിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം നേതാക്കള്‍ എംജി റോഡ്‌ ഉപരോധിച്ചു.