Breaking News

Trending right now:
Description
 
Jan 25, 2017

സിബി കരിക്കംപള്ളിലിന്‌ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ ഫോട്ടോഗ്രാഫി അവാര്‍ഡ്‌

image ന്യൂയോര്‍ക്ക്‌ : യുഎസ്‌എയിലെ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി അവാര്‍ഡ്‌ മത്സരത്തില്‍ ഫോട്ടോഗ്രാഫര്‍ സിബി കരിക്കംപള്ളില്‍ ഒന്നാംസ്ഥാനം നേടി. ഇനിയും എത്രദൂരം എന്ന തലക്കെട്ടില്‍ കുട്ടനാട്‌ കൈനകരിയിലെ കായല്‍ ദൃശ്യമാണ്‌ അവാര്‍ഡിന്‌ അര്‍ഹനാക്കിയത്‌. ക്ലബിന്റെ അറ്റ്‌ലാന്റ ചാപ്‌റ്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവാര്‍ഡ്‌ വിതരണ ചടങ്ങില്‍ മുഖ്യാതിഥി ഇന്ത്യ കോണ്‍സല്‍ ജനറല്‍ നാഗേഷ്‌ സിംഗ്‌ സമ്മാനം വിതരണം ചെയ്യും. ഗ്ലോബള്‍ മാള്‍ ഏഷ്യാന ബാക്വറ്റ്‌ ഹാളില്‍ ജനുവരി 28നു വൈകുന്നേരം 6.30നാണ്‌ അവാര്‍ഡ്‌ ദാനമെന്നു പ്രസിഡന്റ്‌ ഡൊമിനിക്‌ ചാക്കോനാല്‍ അറിയിച്ചു. എടത്വ ചെക്കിടിക്കാട്‌ കരിക്കംപള്ളില്‍ തൊള്ളായിരത്തില്‍ ദേവസ്യാച്ചന്റെയും റോസമ്മയുടെയും മകനാണ്‌ സിബി കരിക്കംപള്ളില്‍.