Breaking News

Trending right now:
Description
 
Jan 24, 2017

സംസ്ഥാനത്ത്‌ സ്വകാര്യബസ്‌ സമരം ആരംഭിച്ചു

image ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാനത്ത്‌ സ്വകാര്യബസ്‌ സമരം ആരംഭിച്ചു. സൂചനാ പണിമുടക്കാണ്‌ നടത്തുന്നത്‌. സ്വകാര്യബസ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ ഫെബ്രുവരി രണ്ടുമുതല്‍ അനിശ്ചിതകാല പണിമുടക്ക്‌ നടത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. അതേസമയം ഇന്നു നടത്തുന്ന സൂചനാ പണിമുടക്ക്‌ അതിരമ്പുഴ മേഖലയെ ഒഴിവാക്കിയിട്ടുണ്ട്‌.  ഉച്ചകഴിഞ്ഞ്‌ രണ്ടരമുതല്‍ ഏറ്റുമാനൂര്‍, അതിരമ്പുഴ, കോട്ടയം റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ബസുകള്‍ ഇതുവഴിഓടും. അതിരമ്പുഴ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച്‌ ഭക്തജനങ്ങള്‍ക്ക്‌ പള്ളിയില്‍ എത്തുന്നതിനാണ്‌ ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്‌. മിനിമം ചാര്‍ജ്‌ ഒമ്പതു രൂപയാക്കുക, 2009 ജൂലൈ 14വരെയുള്ള എല്ലാ സ്വകാര്യ ബസ്‌ പെര്‍മിറ്റുകളും നിലനിര്‍ത്തുക, നികുതിഘടനയില്‍ മാറ്റം വരുത്തിയതു പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ഇന്നത്തെ പണിമുടക്ക്‌.