Breaking News

Trending right now:
Description
 
Jan 15, 2013

മാരുതി സുസുകിയുടെ കാറുകള്‍ക്ക്‌ ഇന്നുമുതല്‍ വില വര്‍ധന

image ന്യൂഡല്‍ഹി: മാരുതി സുസുകിയുടെ കാറുകള്‍ക്ക്‌ ഇന്നുമുതല്‍ 20,000 രൂപ വരെ വിലയേറും. രൂപയുടെ വിലയിലുണ്ടായ ചാഞ്ചാട്ടമാണു കമ്പനി ഇക്കുറി കാരണമായി പറയുന്നത്‌. കമ്പനി ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ (മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ സെയില്‍സ്‌) മായങ്ക്‌ പരേഖ്‌ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. 

കഴിഞ്ഞമാസം ഒരു ശതമാനം മുതല്‍ മൂന്നുശതമാനം വരെ വില വര്‍ധിപ്പിച്ചിരുന്നു. 2.09 ലക്ഷം രൂപ വിലവരുന്ന എം 800 മുതല്‍ 17.52 ലക്ഷം രൂപ വരുന്ന കിസാഷി വരെയുള്ള മോഡലുകളാണു വിപണിയിലുള്ളത്‌. സാമ്പത്തികവര്‍ഷം രണ്ടാം പകുതിവരെ മാരുതി സുസുകിയുടെ അറ്റാദായത്തില്‍ 5.41% ഇടിവുണ്ടായി. 227.45 കോടിയാണ്‌ അറ്റാദായം.


 മാനേസര്‍ പ്ലാന്റിലുണ്ടായ തൊഴില്‍ക്കുഴപ്പങ്ങളും രൂപയുടെ വിലയിടിവുമാണു കാരണമായത്‌. വിദേശവിനിമയത്തിലുണ്ടായ മാറ്റം മൂലം ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള കാലയളവില്‍ കമ്പനിക്ക്‌ 350 കോടി രൂപയുടെ അധികബാധ്യത ഉണ്ടായെന്നു പറയുന്നു. ചൊവ്വാഴ്‌ച വാഗണ്‍ ആറിന്റെ പരിഷ്‌കരിച്ച പതിപ്പ്‌ വിപണിയിലിറക്കിയിരുന്നു.