Breaking News

Trending right now:
Description
 
Jan 22, 2017

കോടതികളിലുള്ള നിരോധിക്കപ്പെട്ട നോട്ടുകളില്‍ ഉത്തരവ്‌ പുറപ്പെടുവിക്കണം: കോള്‍ഫ്‌

image ആലപ്പുഴ: വിവിധ കേസുകളില്‍ പിടിച്ചെടുത്ത്‌ കോടതികളില്‍ സൂക്ഷിക്ഷിച്ചിട്ടുളളതില്‍ നിരോധിക്കപ്പെട്ട 500, 1000 നോട്ടുകള്‍ എന്തുചെയ്യണം എന്ന പ്രശ്‌നത്തില്‍ ഇന്ത്യയിലാകമാനം ബാധകമായ ഉത്തരവ്‌ ഉടനെ പുറപ്പെടുവിക്കണമെന്ന്‌ സിറ്റിസണ്‍സ്‌ ഓപ്പണ്‍ ലീഗല്‍ ഫോറം (കോള്‍ഫ്‌) കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ രണ്ടുമാസം കഴിഞ്ഞിട്ടും വ്യക്തതയില്ലാത്തതിനാല്‍ ഓരോ ഹൈക്കോടതിയും അതാതു സംസ്ഥാനങ്ങള്‍ക്കു ബാധകമാകുംവിധം സ്വമേധയാ ഹര്‍ജിയെടുത്തു തീര്‍പ്പു കല്‍പ്പിക്കേണ്ട അവസ്ഥയിലാണ്‌. ഹൈക്കോടതികള്‍ വ്യത്യസ്‌ത ഉത്തരവുകളാണ്‌ പുറപ്പെടുവിക്കുന്നതെങ്കില്‍ അവസാന തീര്‍പ്പിനു സുപ്രീംകോടതിയെ കാത്തിരിക്കേണ്ടിവരും. നോട്ടുനിരോധനം മൂലമുള്ള പൊതുജനങ്ങളുടെ കഷ്ടനഷ്ടങ്ങള്‍ വര്‍ധിക്കുന്നതിനൊപ്പം കോടതികളുടെ വിലപ്പെട്ട സമയം അനാവശ്യമായി പാഴാക്കാന്‍കൂടിയാണ്‌ ഇത്‌ അവസരമൊരുക്കുക. പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ അഡ്വ.വി.മഹേന്ദ്രനാഥ്‌ പ്രമേയം അവതരിപ്പിച്ചു.