Breaking News

Trending right now:
Description
 
Jan 22, 2017

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: ആറ്‌ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

image തലശേരി ആണ്ടലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ ചോമന്റവിട സന്തോഷ്‌ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറു സിപിഎം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്‌തു. അണ്ടലൂര്‍ എന്‍പി ഹൗസില്‍ രോഹിത്‌ (26), മണപ്പുറം വീട്ടില്‍ മിഥുന്‍ (26), ലീലാറാം വീട്ടില്‍ പ്രജുല്‍ (25), പാലയാട്‌ ഷാഹിനത്തില്‍ ,മില്‍ (26), തോട്ടുമ്മല്‍ റിജേഷ്‌ (27), കോളോത്തു വീട്ടില്‍ അജേഷ്‌ (25) എന്നിവരെയാണ്‌ അറസ്‌റ്റു ചെയ്‌തത്‌. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. കേസില്‍ രണ്ടുപേരെകൂടി പിടികൂടാനുണ്ട്‌. ഇവര്‍ ഒളിവിലാണ്‌. കഴിഞ്ഞമാസം 18നു രാത്രിയില്‍ സന്തോഷിന്റെ വീട്ടിലെത്തിയ സംഘം വാതില്‍ ചവിട്ടിത്തുറന്ന്‌ സന്തോഷിനെ ആക്രമിക്കുകയായിരുന്നു. കൊടിവാളും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചാണ്‌ ആക്രമണം നടത്തിയത്‌. മൂന്നു ബൈക്കുകളിലായി എത്തിയ സംഘം മുഖം മറയ്‌ക്കാനായി കറുത്ത തുണി ഉപയോഗിച്ചിരുന്നു. സന്തോഷിന്റെ ദേഹത്ത്‌ 34 മുറിവുകളുണ്ടായിരുന്നു. പ്രദേശത്തെ ഡിവൈഎഫ്‌ഐ നേതാവ്‌ പാലയാട്‌ അരലിനെ ബിജെപി-ആര്‍എസ്‌എസ്‌ സംഘം ആക്രമിച്ചു പരുക്കേല്‍പ്പിച്ചതിന്റെ വിരോധമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌.