Breaking News

Trending right now:
Description
 
Jan 20, 2017

ഫൊക്കാന വനിതാഫോം മിനിസോട്ടറീജിയന്‍ കോളജ്‌ പ്രിപ്പറേഷന്‍ കോഴ്‌സ്‌ നടത്തി

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ഫൊക്കാന വനിതാഫോം മിനിസോട്ടറീജിയന്റെ നേതൃത്വത്തില്‍ കോളജ്‌ പ്രിപ്പറേഷന്‍ കോഴ്‌സ്‌ നടത്തി. ഹൈസ്‌കൂള്‍ പഠനത്തിനുശേഷം കോളജിലേക്കു പോകുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള കോഴ്‌സില്‍ നിരവധികുട്ടികള്‍ പങ്കെടുത്തു. ഓഡിയന്‍സിന്റെ ഭാഗത്തുനിന്നു കുട്ടികള്‍ക്കു ചോദ്യങ്ങള്‍ ചോദിക്കുന്നതിനുവേണ്ടി ഹാര്‍ഡ്‌ വാര്‍ഡ്‌ യൂണിവേഴ്‌സിറ്റിയിലെ കാണ്‍ജി മേലോണ്‍, ക്രെയ്‌ഗ്‌ട്ടണ്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ യൂണിവേഴ്‌സിറ്റികളില്‍നിന്നുള്ള പ്രിയങ്ക നാരായണന്‍, സിഡ്‌ ഈശ്യരാച്ചാരി, ജെഫ്‌ഘോറാ എന്നിവര്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി. മിനിസോട്ടറീജിയന്റെ പ്രസിഡന്റ്‌ ഉഷാ നാരായണന്‍ പങ്കെടുത്തവരെ സ്വാഗതം ചെയ്‌തു. അഞ്‌ജന നന്ദി പറഞ്ഞു. ഫൊക്കാന വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ എല്ലാ റീജിയനുകളിലും കോളജ്‌ പ്രിപ്പറേഷന്‍ കോഴ്‌സുകള്‍പോലുള്ള സെമിനാറുകള്‍ നടത്തുമെന്നു ഫൊക്കാന വനിതാഫോറം ചെയര്‍പേഴ്‌സണ്‍ ലീല മാരേട്ട്‌ അറിയിച്ചു. അമേരിക്കയില്‍ വളര്‍ന്നുവരുന്ന നമ്മുടെ കുട്ടികള്‍ക്ക്‌ കലാപരമായും വിദ്യാഭ്യാസപരമായുമുള്ള കാര്യങ്ങളില്‍ പരമാവധി സഹായം എത്തിക്കു എന്നതാണ്‌ ഫൊക്കാനയുടെ ലക്ഷ്യം. ഫൊക്കാനയുടെ നേതൃനിരയിലേക്ക്‌ ചെറുപ്പക്കാര്‍ കടന്നുവരണമെന്നും ലീല മാരേട്ട്‌ ആവശ്യപ്പെട്ടു.