Breaking News

Trending right now:
Description
 
Jan 20, 2017

റബര്‍ബോര്‍ഡ്‌ നല്‍കുന്ന വിവരങ്ങള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു: ഇന്‍ഫാം

image റബറിന്റെ ആഭ്യന്തര ഉത്‌പാദനം, കയറ്റുമതി, ഇറക്കുമതി, ഉപഭോഗം എന്നിവസംബന്ധിച്ച്‌ റബര്‍ ബോര്‍ഡ്‌ നല്‍കുന്ന വിവരണങ്ങള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ഇന്‍ഫാം (ഇന്ത്യന്‍ ഫാര്‍മേഴ്‌സ്‌ മൂവ്‌മെന്റ്‌) കുറ്റപ്പെടുത്തി. കഴിഞ്ഞ എട്ടുമാസംകൊണ്ട്‌ 650 ടണ്‍ റബര്‍മാത്രം കയറ്റി അയച്ചവര്‍ രണ്ടുമാസംകൊണ്ട്‌ 6000 ടണ്‍ കയറ്റിഅയച്ചുവെന്നും ആഭ്യന്തര ഉല്‍പാദനം മുന്‍വര്‍ഷങ്ങളിലേതും വന്‍തോതില്‍ വര്‍ധിച്ചുവെന്നും പ്രചരിപ്പിക്കുകയാണ്‌. ഇതു വിപണിവില ഇടിക്കുന്നതിനുള്ള കുതന്ത്രമാണ്‌. കേന്ദ്രസര്‍ക്കാരോ റബര്‍ബോര്‍ഡോ കര്‍ഷകരില്‍നിന്നു റബര്‍ വാങ്ങുകയോ സംഭരിക്കുകയോ ചെയ്‌തിട്ടില്ല. വ്യാപാരികള്‍ കര്‍ഷകരില്‍നിന്നു വാങ്ങിക്കുന്ന റബര്‍ വ്യവസായികള്‍ക്കു കൈമാറുകയാണ്‌ ചെയ്യുന്നത്‌. 2001-ല്‍ ഇന്നത്തേതിനു സമാനമായ റബര്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റേറ്റ്‌ ട്രേഡിങ്‌ കോര്‍പ്പറേഷന്‍ റബര്‍ സംഭരിച്ച്‌ കയറ്റുമതി ചെയ്‌തിരുന്നു. റബര്‍ സംഭരിക്കാത്തവരും നേരിട്ട്‌ കയറ്റുമതിചെയ്യാത്തവരും റബര്‍കയറ്റുമതിയെക്കുറിച്ച്‌ നല്‍കുന്ന ഊതിവീര്‍പ്പിച്ച കണക്കുകള്‍ മുഖവിലയ്‌ക്ക്‌ എടുക്കാനാവില്ലെന്നു ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വ്യക്തമാക്കി. രാജ്യാന്തര വിലയ്‌ക്കനുസരിച്ച്‌ ആഭ്യന്തരവില ഉയര്‍ത്താന്‍പോലും ശ്രമിക്കാതെ മുഖംതിരിച്ചുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും റബര്‍ബോര്‍ഡിന്റെയും കര്‍ഷകവിരുദ്ധ മനോഭാവം തിരുത്തണമെന്നും രാജ്യാന്തര മാര്‍ക്കറ്റുവിലയായ 183 രൂപയെങ്കിലും കര്‍ഷകന്‌ ലഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.