Breaking News

Trending right now:
Description
 
Jan 20, 2017

കാവ്യാമാധവനെതിരെ ഫെയ്‌സ്‌ബുക്കിലൂടെ അപകീര്‍ത്തി; പൊലീസ്‌ കേസെടുത്തു

image ഫെയ്‌സ്‌ ബുക്കിലൂടെ നടി കാവ്യാമാധവനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കൊച്ചി കളമശേരി പൊലീസ്‌ കേസ്‌ എടുത്തു. കാവ്യാമാധവന്റെ പരാതിയിലാണ്‌ നടപടി. ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ലക്ഷ്യയുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്‌ പേജില്‍ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന കമന്റുകളും പോസ്‌റ്റുകളും പ്രചരിപ്പിച്ചുവെന്നാണ്‌ കാവ്യയുടെ ആരോപണം. കൊച്ചി റേഞ്ച്‌ ഐജി എസ്‌.ശ്രീജിത്തിനെ നേരിട്ടു കണ്ടാണ്‌ കാവ്യാമാധവന്‍ പരാതി നല്‍കിയത്‌. കളമശേരി സിഐ ജയകൃഷ്‌ണനാണ്‌ അന്വേഷണ ചുമതല. തന്റെ വ്യക്തിജീവിതത്തെയും ബിസിനസ്‌ ജീവിതത്തെയും മോശമായി ചിത്രീകരിക്കുന്ന പോസ്‌റ്റുകളാണ്‌ പ്രചരിപ്പിച്ചതെന്നു കാവ്യ പറയുന്നു. സമൂഹ മാധ്യമങ്ങള്‍വഴി അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ കാവ്യ നേരത്തെയും പരാതിപെട്ടിട്ടുണ്ട്‌. കാവ്യയുടെ പേരില്‍ വ്യാജഫെയ്‌സ്‌ബുക്‌ പേജ്‌ തയാറാക്കി പ്രചരണം നടത്തിയെന്ന പരാതിയില്‍ പൊലീസ്‌ രണ്ടുപേരെ അറസ്റ്റു ചെയ്‌തിരുന്നു.