Breaking News

Trending right now:
Description
 
Jan 20, 2017

സംസ്ഥാനത്തെ 100 പാലങ്ങള്‍ അപകടത്തിലാണെന്ന്‌ മന്ത്രി

image സംസ്ഥാനത്തെ നൂറോളം പാലങ്ങള്‍ അപകടാവസ്ഥയിലാണെന്നു മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കി. ഏനാത്ത്‌ പാലത്തിന്റെ തൂണുകള്‍ തകര്‍ന്നതിനെ തുടര്‍ന്നു നടത്തിയ പ്രാഥമിക പരിശോധനയിലാണു പാലങ്ങളുടെ ഗുരുതരാവസ്ഥ വെളിപ്പെട്ടതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 500 കോടിയോളം രൂപ ബജറ്റില്‍ വകയിരുത്താന്‍ ആവശ്യപ്പെടും. എല്ലാ സബ്‌ ഡിവിഷനിലെയും പാലങ്ങള്‍ അസിസ്റ്റന്റ്‌ എക്‌സിക്യുട്ടീവ്‌ എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന നടത്താനും റിപ്പോര്‍ട്ട്‌ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്‌. ബലക്ഷയം കണ്ടെത്തുകയാണ്‌ പരിശോധനയുടെ ലക്ഷ്യം. പാലങ്ങളുടെ നിലവാരം പരിശോധിക്കാന്‍ സംസ്ഥാനത്തു നിലവില്‍ സംവിധാനങ്ങളൊന്നുമില്ല. കേന്ദ്രസഹായത്തോടെ സംസ്ഥാനത്ത്‌ ഇതിനായി സംവിധാനം ഏര്‍പ്പെടുത്തും. പാലങ്ങളിലെ സ്ലാബുകള്‍ക്കിടയില്‍ വിള്ളല്‍ വരാത്ത വിധത്തിലാവും പുതിയ നിര്‍മാണ പ്രവര്‍ത്തനം നടത്തുകയെന്നും മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കി.