Breaking News

Trending right now:
Description
 
Jan 18, 2017

ആലപ്പുഴയിലെ ഹൈമാസ്റ്റ്‌ ലൈറ്റുകള്‍ നോക്കുകുത്തികള്‍: ടിആര്‍എ

image ആലപ്പുഴ: പട്ടണത്തില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ചിട്ടും കത്താതെ നോക്കുകുത്തികളായിട്ടുള്ള ഹൈമാസ്‌റ്റ്‌ ലൈറ്റുകളും വഴിവിളക്കുകളും ഉടന്‍തന്നെ പ്രകാശിപ്പിക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) അധികൃതരോട്‌ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മുല്ലയ്‌ക്കല്‍ എവിജെ ജംക്ഷനില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ്‌ ലൈറ്റുകള്‍ തുടക്കത്തില്‍ പ്രകാശിച്ചതല്ലാതെ പിന്നീടൊരിക്കലും കത്തിയിട്ടില്ല. രാത്രിയില്‍ സമീപത്തെ കടകള്‍ അടച്ചുകഴിഞ്ഞാല്‍ ജംക്ഷന്‍ ഇരുട്ടിലാകും. ഇതു വാഹനാപകടസാധ്യതയുണ്ടാക്കുന്നു. പട്ടണത്തിലെ ഏറ്റവും തിരക്കേറിയ വ്യാപാര കേന്ദ്രത്തിനാണ്‌ ഈ ദുസ്ഥിതി. മറ്റുപല ലൈറ്റുകളും കത്താത്തതോ മിന്നിമിന്നി നില്‍ക്കുന്നവയാണ്‌. ആവശ്യമായ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതിനാലാണ്‌ ലൈറ്റുകള്‍ കത്താത്തതെന്നു പറയുന്നു. മുല്ലയ്‌ക്കലിലെ വ്യാപാരികള്‍ അടക്കമുള്ളവര്‍ മാസങ്ങളായി പരാതിപ്പെട്ടുകൊണ്ടിരുന്നിട്ടും ബന്ധപ്പെട്ടവര്‍ തിരിഞ്ഞുനോക്കുന്നില്ല. നഗരസഭയേയും വൈദ്യുതി ബോര്‍ഡിനെയും ഇക്കാര്യം അറിയിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി.