Breaking News

Trending right now:
Description
 
Jan 17, 2017

ദലിത്‌ ആക്രമണം: കോട്ടയത്ത്‌ സിഎസ്‌ഡിഎസ്‌ ഹര്‍ത്താലില്‍ അക്രമം

image സിപിഎം, എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദലിത്‌ വിദ്യാര്‍ഥികള്‍ക്കു നേരെ നടത്തുന്ന പീഡനങ്ങളില്‍ പ്രതിഷേധിച്ച്‌ സിഎസ്‌ഡിഎസിന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലയില്‍ നടത്തുന്ന ഹര്‍ത്താലില്‍ അക്രമം. കോട്ടയത്ത്‌ രാവിലെ സര്‍വീസ്‌ നടത്തിയ കെഎസ്‌ആര്‍ടിസി ബസിന്റെ ചില്ല്‌ അടിച്ചു തകര്‍ത്തു. ജില്ലയിലെ പ്രധാന പാതകളിലെല്ലാം ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കോട്ടയം-കുമളി റോഡില്‍ കൊടുങ്ങൂര്‍, പുളിക്കല്‍കവല, പാമ്പാടി, വടവാതൂര്‍, കളത്തിപ്പടി, കഞ്ഞിക്കുളി തുടങ്ങിയ സ്ഥലങ്ങളിലും സംഘംചേര്‍ന്ന്‌ വാഹനങ്ങള്‍ തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്‌. കട, കമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്‌. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ വൈകിട്ട്‌ അഞ്ചിന്‌ പ്രകടനം നടത്തുമെന്ന്‌ സംസ്ഥാന ഭാരവാഹികള്‍ വ്യക്തമാക്കി. ഹര്‍ത്താലിന്‌ ബിഎസ്‌പിയും പിന്തുണ നല്‍കുന്നുണ്ട്‌.