Breaking News

Trending right now:
Description
 
Jan 17, 2017

എഡിജിപി ശ്രീലേഖ ഉള്‍പ്പെടെ 18 ഐപിഎസുകാര്‍ക്ക്‌ സ്ഥാനചലനം

image ഇന്റലിജന്‍സ്‌ മേധാവി എഡിജിപി ആര്‍.ശ്രീലേഖ ഉള്‍പ്പെടെ 18 ഐപിഎസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ സ്ഥാനചലനം. പിണറായി സര്‍ക്കാര്‍ വന്നശേഷം നിയമിച്ചവരാണ്‌ ആറുമാസം തികയും മുമ്പേ വീണ്ടും സ്ഥലമാറ്റം ഉണ്ടായവരില്‍ ഏറെയും. ശ്രീലേഖയെ ജയില്‍ മേധാവിയായിട്ടാണ്‌ പുതിയ നിയമനം നല്‍കിയത്‌. കോസ്‌റ്റല്‍ പൊലീസ്‌ ഡിജിപി ബിഎസ്‌ മുഹമ്മദ്‌ യാസിനാണ്‌ ഇന്റലിജന്‍സ്‌ മേധാവിയുടെ ചുമതല നല്‍കിയിട്ടുള്ളത്‌. കഴിഞ്ഞ സര്‍ക്കാര്‍ ഡിജിപി പദവി നല്‍കിയ രാജേഷ്‌ ദിവാനെ ഉത്തരമേലാ എഡിജിപിയായി നിയമിച്ചു. കേരളാ ബുക്‌സ്‌ ആന്‍ഡ്‌ പബ്ലിക്കേഷന്‍സ്‌ എംഡി ടോമിച്ചന്‍ ജെ.തച്ചങ്കരിയെ കോസ്‌റ്റല്‍ പൊലീസ്‌ എഡിജിപിയാക്കി. ഉത്തരമേഖലാ എഡിജിപി സുേധേഷ്‌ കുമാറിനെ സായുധസേന ബറ്റാലിയനിലും അവിടെനിന്നു നിതിന്‍ അഗര്‍വാളിനെ ക്രൈംബ്രാഞ്ച്‌ എഡിജിപിയായും നിയമിച്ചു. ജയില്‍ മേധാവിയായിരുന്ന അനില്‍കാന്തിനെ പൊലീസ്‌ ആസ്ഥാനത്തെ എഡിജിപിയാക്കി. വൈദ്യുതി ബോര്‍ഡ്‌ ചീഫ്‌ വിജലിന്‍സ്‌ ഓഫിസര്‍ എഡിജിപി കെ.പത്മകുമാറിനെ പൊലീസ്‌ അക്കാഡമി ഡയറക്ടറായി നിയമിച്ചു. പി.വി.വിജയന്‌ എറണാകുളം റേഞ്ച്‌ ഐജിയായി ചുമതലനല്‍കി. ബല്‍റാം കുമാര്‍ ഉപാധ്യയെ പൊലീസ്‌ ഹൗസിങ്‌ ആന്‍ഡ്‌ കണ്‍സ്‌ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയായും മഹിപാല്‍ യാദവിനെ ക്രൈംബ്രാഞ്ച്‌ ഐജിയായും വിജയശ്രീകുമാറിനെ പ്രൊട്ടക്ഷന്‍ ഓഫ്‌ സിവില്‍ റൈറ്റ്‌സ്‌ ഐജിയായും, കെ.ഷെഫീന്‍ അഹമ്മദിനെ ഭരണവിഭാഗം ഡിഐജിയായും, ജേക്കബ്‌ ജോബിനെ കോട്ടയം ക്രൈംബ്രാഞ്ച്‌ എസ്‌പിയായും, അലക്‌സ്‌ കെ.ജോണിനെ സംസ്ഥാന വനിതാ സെല്‍ എസ്‌പിയായും നിയമിച്ചു.