Breaking News

Trending right now:
Description
 
Sep 25, 2012

"ലവ്‌ 9000കിമി എവേ"

image ഇതൊരു സിനിമയുടെ പേരല്ല ഒരു ഭാഷ പഠനം പ്രണയത്തിലേയ്‌ക്ക്‌ വഴിമാറിയതിന്റെ രഹസ്യങ്ങള്‍ പങ്കുവയ്‌ക്കുന്ന ബ്ലോഗാണ്‌ ഇത്‌. ബ്രസീലുകാരിയായ ജെസിക്ക എന്ന പതിനെട്ടുകാരിക്ക്‌ ഒരു പുതിയ ഭാഷ പഠിക്കണമെന്ന്‌ കലശലായ മോഹം. പഠിക്കാന്‍ തിരഞ്ഞെടുത്തത്‌ ബെല്‍ജീയം ഭാഷയും. ലാങ്വേജ്‌ ലേണിങ്‌ വെബ്‌സൈറ്റില്‍ നിന്ന്‌ പഠനം ആരംഭിച്ച ജെസിക്കാ സ്‌നേഹത്തിന്റെ മറ്റൊരു ഭാഷ കൂടി പഠിച്ചു. കാതങ്ങള്‍ താണ്ടി വെബ്‌ക്യാമിന്റെമുന്നില്‍ ഇരുന്ന്‌ രാവും പകലും ഇല്ലാതെ മനസ്സുകള്‍ പങ്കുവച്ച്‌ അവര്‍ മുന്നേറിയപ്പോള്‍ കെന്നിയും ജെസീക്കായും തീരുമാനിച്ചു, 9000കിമി അകലെയുള്ള രണ്ട്‌ രാജ്യങ്ങളില്‍ ഇരുന്നുള്ള ഭാഷ പഠനം വേണ്ട, ഒരുമിച്ചിരുന്ന്‌ ഇനിയുള്ള പഠനം മതിയെന്ന്‌. പരസ്‌പരം നേരില്‍ കാണാതെ തന്നെ ഇവര്‍ സെപ്‌റ്റബര്‍ 16ന്‌ വിവാഹ വാഗ്‌ദാനവും നടത്തി. ഒക്ടോബര്‍ 31 ന്‌ കെന്നി തന്റെ പ്രാണ പ്രേയസിയെ ആദ്യമായി മുഖാദാവില്‍ ദര്‍ശിച്ച്‌ വരണമാല്യം ചാര്‍ത്തി സ്വന്തമാക്കും. ഒരു രാജ്യന്തര പ്രണയത്തില്‍ താല്‌പര്യം ഉള്ളവര്‍ ഇവരുടെ ഈ ബ്ലോഗ്‌ സന്ദര്‍ശിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വിശദമായി അറിയുക