Breaking News

Trending right now:
Description
 
Jan 16, 2017

വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്ന അസസ്‌മെന്റ്‌ അവസാനിപ്പിക്കണം: കോള്‍ഫ്‌

image ആലപ്പുഴ: അസസ്‌മെന്റ്‌, ഇന്റേണല്‍മാര്‍ക്ക്‌ തുടങ്ങിയ പേരുകളില്‍ അധ്യാപകരുടെ സ്വന്ത താല്‍പര്യപ്രകാരം വിദ്യാര്‍ഥികള്‍ക്കു മാര്‍ക്കു നല്‍കുന്ന രീതി സ്‌കൂള്‍തലം മുതല്‍ ഉടന്‍ അവസാനിപ്പിക്കണമെന്നു സിറ്റിസണ്‍സ്‌ ഓപ്പണ്‍ ലീഗല്‍ ഫോറം (കോള്‍ഫ്‌) ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമായി ഇത്തരം ഏര്‍പ്പാടുകളെ ചില സ്‌കൂള്‍, കോളജ്‌ അധ്യാപകര്‍ മാറ്റിയിരിക്കുകയാണ്‌. സമീപകാലത്തു ഉണ്ടായിട്ടുള്ള സംഭവങ്ങള്‍ ഇതാണ്‌ ചൂണ്ടികാട്ടുന്നത്‌.   ചെറിയക്ലാസുകളില്‍ അസഹിഷ്‌ണുക്കളായ അധ്യാപകര്‍ കൊച്ചുകുട്ടികളെപ്പോലും പ്രതികാരം തീര്‍ക്കാന്‍ സ്വമേധയ ഇടാവുന്ന ഇത്തരം മാര്‍ക്കിനെ ദുരുപയോഗിക്കുന്നു. രക്ഷാകര്‍ത്താക്കള്‍ക്ക്‌ ഇത്തരം സംഭവങ്ങള്‍ ചോദ്യംചെയ്‌തു ബന്ധപ്പെട്ട ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തില്‍ പരാതി നല്‍കാന്‍ ബുദ്ധിമുട്ടുണ്ട്‌. അധ്യാപകരുടെ ഏകപക്ഷീയവും മാനദണ്ഡങ്ങളില്ലാത്തതുമായ മൂല്യനിര്‍ണയത്തെക്കുറിച്ചു തെളിവുകള്‍ നല്‍കാന്‍ സാധിക്കണമെന്നുമില്ല. അവ കേള്‍ക്കാന്‍ ഉന്നത അധികാരസമിതി ഇല്ലതാനും. അധ്യാപകര്‍ക്കു തോന്നുംപടി ഭാവന അനുസരിച്ചു മാര്‍ക്കു നല്‍കാവുന്ന ഏര്‍പ്പാടുകള്‍ നിര്‍ത്തലാക്കണമെന്നു മുമ്പും കോള്‍ഫ്‌ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നു. പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ അഡ്വ.വി.മഹേന്ദ്രനാഥ്‌ പ്രമേയം അവതരിപ്പിച്ചു.