Breaking News

Trending right now:
Description
 
Jan 16, 2017

വാഹനക്കുരുക്കു കൂട്ടുന്ന മെറ്റല്‍കൂനകള്‍ നീക്കണം: ടിആര്‍എ

image ആലപ്പുഴ: റോഡു പണികള്‍ക്കായി ആഴ്‌ചകളായി നടുറോഡില്‍ മെറ്റലുകള്‍ കൂട്ടിയിട്ടിരിക്കുന്നതും യന്ത്രോപകരണങ്ങളും വാഹനങ്ങളും നിര്‍ത്തിയിട്ടിരിക്കുന്നതും നീക്കം ചെയ്യണമെന്നു തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) ആവശ്യപ്പെട്ടു. ഗതാഗതത്തിന്‌ തടസമുണ്ടാക്കാത്ത രീതിയില്‍ മറ്റെവിടെയെങ്കിലും വസ്‌തുക്കള്‍ ശേഖരിക്കുകയും മെറ്റലില്‍ ടാര്‍ മിക്‌സ്‌ ചെയ്‌തശേഷം കൊണ്ടുവന്നു റോഡില്‍ വിരിക്കുകയാണ്‌ ചെയ്യേണ്ടത്‌.   ഇക്കാര്യം മുമ്പും ആവശ്യപ്പെട്ടിട്ടുള്ളതാണ്‌. ഗതാഗതപരിഷ്‌കാരത്തെ തുടര്‍ന്ന്‌ പട്ടണത്തില്‍ വാഹനക്കുരുക്ക്‌ വര്‍ധിച്ചുവരുന്നതിനിടയ്‌ക്ക്‌ റോഡിലെ ഇത്തരം സ്ഥിരം തടസങ്ങള്‍ എത്രയുംവേഗം മാറ്റാന്‍ അധികൃതര്‍ തയാറാകണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.