Breaking News

Trending right now:
Description
 
Jan 16, 2017

മര്‍ദ്ദനമേറ്റ ആദിവാസി യുവതിയുടെ കുഞ്ഞ്‌ മരിച്ചു

image ഭര്‍ത്താവു ക്രൂരമായി മര്‍ദ്ദനമേറ്റു കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആദിവാസി യുവതി വിമലയുടെ 17 ദിവസം പ്രായമായ പെണ്‍ കുഞ്ഞ്‌ മരിച്ചു. മര്‍ദ്ദനത്തില്‍ കുഞ്ഞിനും പരുക്കേറ്റിരുന്നു. കുട്ടികളുടെ ആശുപത്രിയില്‍ ഇന്നലെ രാത്രിയിലാണ്‌ കുഞ്ഞ്‌ മരിച്ചത്‌. മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അടിമാലി വാളറ പാട്ടയിടുമ്പ്‌ കുടിയില്‍ വിമലയുടെ (28) നിലയും ഗുരുതരമാണ്‌.   രണ്ടാഴ്‌ച മുമ്പ്‌ പ്രസവിച്ച വിമലയെ ഭര്‍ത്താവ്‌ രവി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അടിമാലി പൊലീസ്‌ വധശ്രമത്തിനു കേസെടുത്ത രവി ദേവികുളം സബ്‌ ജയിലില്‍ റിമാന്‍ഡിലാണ്‌. രവി റിമാന്‍ഡിലായതോടെ ഇവരുടെ നാലു മക്കളുടെ സംരക്ഷണം സംബന്ധിച്ച്‌ തീരുമാനം വൈകുകയാണ്‌. ആശുപത്രിയിലെ സര്‍ജറി ഐസിയുവില്‍ ചികിത്സയില്‍കഴിയുന്ന വിമലയ്‌ക്കു ബോധം ഉണ്ടെങ്കിലും അവ്യക്തമായിട്ടാണ്‌ സംസാരിക്കുന്നത്‌. തലയ്‌ക്കാണ്‌ ഗുരുതര പരുക്ക്‌. വാരിയെല്ല്‌ ഒടിഞ്ഞു. ദേഹമാസകലം മുറിവുമുണ്ട്‌. കുഞ്ഞിനു പൂര്‍ണവളര്‍ച്ചയെത്താന്‍ 40 ആഴ്‌ച വേണമെന്നിരിക്കെ 31-ാമത്തെ അഴ്‌ചയിലാണ്‌ പ്രസവം നടന്നത്‌. ഒരുകിലോ മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം.