Breaking News

Trending right now:
Description
 
Jan 16, 2017

യുവാവിനെ നഗ്നനാക്കി പോസ്‌റ്റില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു

image അഴീക്കോട്‌ മേനോന്‍ ബസാറില്‍ സദാചാര ഗുണ്ടകള്‍ മധ്യവയസ്‌കനെ നഗ്നനാക്കി വൈദ്യുതി പോസ്‌റ്റില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. സംഭവം മൊബൈല്‍ കാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട പരിസരവാസികളായ അഞ്ചുപേര്‍ക്കെതിരെ പൊലീസ്‌ കേസ്‌ എടുത്തു. കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണ്‌ സംഭവം. അഴീക്കോട്‌ വില്ലേജ്‌ ഓഫിസിനു സമീപം മേനോന്‍ബസാര്‍ പള്ളിപ്പറമ്പില്‍ സലാമിനെയാണ്‌ (47) കെട്ടിയിട്ടുമര്‍ദ്ദിച്ചത്‌.  ഇയാളുടെ കൈയിലുണ്ടായിരുന്ന മൂവായിരം രൂപയും കൈയില്‍ ധരിച്ചിരുന്ന സ്വര്‍ണ ചെയിനും സംഘം കവര്‍ന്നു. സലാമിന്റെ വീടിനു സമീപത്തെ ഒരു വീട്ടില്‍ രാത്രി ഒമ്പതരയോടെ ഇയാളെ കണ്ടെന്നാരോപിച്ചാണ്‌ പിടികൂടി മര്‍ദ്ദിച്ചത്‌. റോഡരുകിലെ വൈദ്യതി പോസ്‌റ്റില്‍ ഇരുകൈകളും പിറകിലേക്കു വലിച്ചുകെട്ടിയിട്ടായിരുന്നു മര്‍ദ്ദിച്ചത്‌. ഒരുമണിക്കൂറോളം മര്‍ദ്ദിച്ചശേഷം സംഘം ഉപേക്ഷിച്ചുപോവുകയും ചെയ്‌തു. പൊലീസ്‌ എത്തി സലാമിനെ മോചിപ്പിച്ച്‌ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പൊലീസ്‌ എത്തിയപ്പോള്‍ മൂക്കില്‍നിന്നും വായില്‍നിന്നും രക്തംവാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു സലാം.