Breaking News

Trending right now:
Description
 
Jan 15, 2017

ഒരുമാസം നീണ്ട സിനിമാ സമരം തീര്‍ന്നു

image ഒരു മാസത്തോളം നീണ്ടുനിന്നു ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്റെ തിയറ്റര്‍ സമരം അവസാനിപ്പിച്ചു. സംഘടനയില്‍ പിളര്‍പ്പുണ്ടാവുകയും സര്‍ക്കാര്‍ നിലപാടു കടുപ്പിക്കുകയും ചെയ്‌തതോടെ സമരം പിന്‍വലിക്കാന്‍ ഫെഡറേഷന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. തിയറ്റര്‍ വരുമാനത്തില്‍നിന്നു തങ്ങള്‍ക്കുള്ള വിഹിതം 40ല്‍നിന്നു 50 ശതമാനമായി ഉയര്‍ത്തിയില്ലെങ്കില്‍ ഡിസംബര്‍ 16 മുതല്‍ മലയാള ചിത്രങ്ങള്‍ റിലീസ്‌ ചെയ്യില്ലെന്ന്‌ ഫെഡറേഷന്‍ പ്രഖ്യാപിച്ചതോടെയാണ്‌ പ്രതിസന്ധി ഉണ്ടായത്‌. ക്രിസ്‌മസ്‌ ചിത്രങ്ങളുടെ റിലീസ്‌ മുടങ്ങി. പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന പുലിമുരുകന്‍ സിനിമ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ തര്‍ക്കംഉണ്ടായതിനാല്‍ പിന്‍വലിക്കുകയും ചെയ്‌തു. തിയറ്റര്‍ പ്രതിസന്ധി ശക്തമായതോടെ ഫെഡറേഷനെ അവഗണിച്ച്‌ ഇരുനൂറ്റമ്പതോളം തിയറ്ററുകളില്‍ തമിഴ്‌ ചിത്രം ഭൈരവ റിലീസ്‌ ചെയ്‌തതോടെയാണ്‌ സമരം ദുര്‍ബലമായത്‌. സമരം സര്‍ക്കാരിനും വ്യവസായലോകത്തിനും 35 കോടിയോളം രൂപ നഷ്ടം ഉണ്ടാക്കിയെന്നാണ്‌ കണക്ക്‌. സമരം പിന്‍വലിച്ചതിനു പിന്നാലെ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പൂര്‍ണ പിന്തുണയോടെ നടനും തിയറ്റര്‍ ഉടമയുമായ ദിലീപിന്റെ നേതൃത്വത്തില്‍ തിയറ്ററുകള്‍ക്കായി പുതിയ സംഘടന രൂപീകരിച്ചു.