Breaking News

Trending right now:
Description
 
Jan 15, 2017

ഫാ.തോമസ്‌ തറയില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍

image സീറോ മലബാര്‍ സഭയുടെ ചങ്ങനാശേരി അതിരൂപത സഹായമെത്രാനായി ഫാ.തോമസ്‌ തറയലിനെ നിയമിച്ചു. 45 വയസേയുള്ളൂ. സഭാ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ ചേര്‍ന്ന സിനഡാണ്‌ അദ്ദേഹത്തെ തിരഞ്ഞെടുത്തത്‌. ശനിയാഴ്‌ച വൈകിട്ട്‌ നാലരയോടെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. പുതിയ മെത്രാനെ നിയമിച്ചുകൊണ്ടുള്ള മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ കല്‍പന കൂരിയ ചാന്‍സലര്‍ ഫാ.ആന്റണി കൊള്ളന്നൂര്‍ വായിച്ചു. തുടര്‍ന്ന്‌ മാര്‍ ആലഞ്ചേരിയും ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടവും ചേര്‍ന്നു നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. ചങ്ങനാശേരി മെട്രോപ്പൊലിറ്റന്‍ പള്ളി ഇടവകാംഗമാണ്‌ പുതിയ മെത്രാന്‍. ചങ്ങനാശേരി തറയില്‍ പരേതനായ ടി.ജെ.ജോസഫിന്റെയും മറിയാമ്മയുടെയും ഏഴുമക്കളില്‍ ഇളയ ആളാണ്‌. 1972 ഫെബ്രുവരി അഞ്ചിനാണ്‌ ജനനം. 2000 ജനുവരി ഒന്നിന്‌ മാര്‍ ജോസഫ്‌ പൗവത്തില്‍നിന്നാണ്‌ പൗരോഹിത്യം സ്വീകരിച്ചത്‌.