Breaking News

Trending right now:
Description
 
Jan 14, 2017

സംഘട്ടനരംഗത്തിനിടെ വീണ പ്രിയങ്ക ചോപ്രയ്‌ക്ക്‌ പരുക്ക്‌

image തലയടിച്ചുവീണ ബോളിവുഡ്‌ താരം പ്രിയങ്ക ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്‌ധചികിത്സയ്‌ക്കുശേഷം പ്രിയങ്ക വസതിയിലേക്ക്‌ മടങ്ങി. ഒരാഴ്‌ചത്തെ വിശ്രമമാണ്‌ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. ന്യൂയോര്‍ക്കില്‍ ടെലിവിഷന്‍ഷോയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ പ്രിയങ്കയുടെ കാല്‍വഴുതി തലയടിച്ചുവീഴുകയായിരുന്നു. താരത്തിന്റെ പരുക്ക്‌ ഗുരുതരമല്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. ക്വാണ്ടിക്കോ ടെലിവിഷന്‍ഷോയുടെ സെറ്റില്‍വച്ചാണ്‌ സംഭവം. തലയടിച്ചുവീണതിനെ തുടര്‍ന്ന്‌ പ്രിയങ്കയ്‌ക്ക്‌ തലകറക്കം അനുഭവപ്പെട്ടിരുന്നു.