Breaking News

Trending right now:
Description
 
Jan 14, 2017

ഇന്ത്യ കാത്തലിക്‌ അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍

image ന്യുയോര്‍ക്ക്‌ : ഇന്ത്യ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ (ഐസിഎഎ) 2017ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ന്യുയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടന്ന ജനറല്‍ബോഡി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്‌. പ്രസിഡന്റായി ജോണ്‍ കെ.ജോര്‍ജ്‌, വൈസ്‌ പ്രസിഡന്റായി ജോഫ്രിന്‍ ജോസ്‌, സെക്രട്ടറിയായി ലിജോ ജോണ്‍, ജോയിന്റ്‌ സെക്രട്ടറിയായി പോള്‍ ജോസ്‌, ട്രഷററായി സാബു മര്‍ക്കോസ്‌ എന്നിവരെ തിരഞ്ഞെടുത്തു. ഷൈജു കളത്തില്‍, ജോസ്‌ മലയില്‍, ആന്റുവര്‍ക്കി, സുരേഷ്‌ തോമസ്‌ എന്നിവരാണ്‌ എക്‌സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍. ഓഡിറ്റര്‍മാര്‍: ജോര്‍ജ്‌ കൊട്ടാരം, ഫിലിപ്പ്‌ കുര്യന്‍. ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റ്‌ അംഗം: ജിന്‍സ്‌മോന്‍ പി.സക്കറിയ. പുതിയ ഭാരവാഹികള്‍ ജനുവരി 18ന്‌ വൈകുന്നേരം അഞ്ചിന്‌ ടൈസണ്‍സെന്ററില്‍ (26 N Tyson Ave, Floral Park, NY 11001) നടക്കുന്ന ചടങ്ങില്‍ സ്ഥാനമേല്‍ക്കും. അമേരിക്കയിലെ ആദ്യകാല സംഘടനകളില്‍ ഇന്നും സജീവമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയായി ഐസിഎഎയില്‍ വിവിധ കത്തോലിക്കാ വിഭാഗങ്ങളില്‍നിന്നായി രണ്ടായിരത്തോളം അംഗങ്ങള്‍ ഉണ്ട്‌.