Breaking News

Trending right now:
Description
 
Jan 14, 2017

വൈസ്‌മെന്‍സ്‌ ക്ലബ്‌ ന്യൂയോര്‍ക്കില്‍ ക്രിസ്‌മസ്‌-ന്യൂ ഇയര്‍ ആഘോഷിച്ചു

കോരസണ്‍
image ന്യൂയോര്‍ക്കിലുള്ള മൂന്നു വൈസ്‌മെന്‍സ്‌ ക്ലബുകള്‍ സംയുക്തമായി ക്രിസ്‌മസ്‌-ന്യൂ ഇയര്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലോങ്‌ ഐലന്‍ഡിലെ കൊട്ടിലിയന്‍ റെസ്‌റ്റോറന്റില്‍ നടത്തിയ പരിപാടിയില്‍ നൂറുകണക്കിന്‌ അംഗങ്ങള്‍ പങ്കെടുത്തു. ലോങ്‌ ഐലന്‍ഡ്‌, ഫ്‌ളോറല്‍ പാര്‍ക്ക്‌, വെച്ചെസ്റ്റര്‍ ക്ലബുകള്‍ നടത്തിയ പരിപാടികള്‍ക്ക്‌ നോര്‍ത്ത്‌ അറ്റലാന്റിക്‌ റിജനല്‍ ഡയറക്ടര്‍ ഷാജു സാം, ക്ലബ്‌ പ്രസിഡന്റുമാരായ വര്‍ഗീസ്‌ ലൂക്കോസ്‌, ഡോക്ടര്‍ അലക്‌സ്‌ മാത്യു, ജോസഫ്‌ കാഞ്ഞമല എന്നിവര്‍ നേതൃത്വം നല്‍കി. പ്രഫ.ജോസഫ്‌ ചെറുവേലി സന്ദേശം നല്‍കി. വിവിധ ക്ലബുകള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ശ്രദ്ധേയമായി. റീജനല്‍ ഡയറക്ടര്‍ ഷാജു സാം, റിജനല്‍ ഡയറക്ടര്‍ എലെക്ട്‌ ഷാജി ചാമക്കാല, റീജനല്‍ സെക്രട്ടറി കോരസണ്‍ വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു. ഡോക്ടര്‍ അലക്‌സ്‌ മാത്യു സ്വാഗതവും ജോസഫ്‌ കാഞ്ഞമല നന്ദിയും പറഞ്ഞു. റീജനല്‍ ഡയറക്ടര്‍ അവാര്‍ഡ്‌ ജേക്കബ്‌ വര്‍ഗീസിന്‌ സമ്മാനിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വൈസ്‌മെന്‍സ്‌ ക്ലബ്‌ ന്യൂയോര്‍ക്കില്‍ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ശ്രദ്ധേയമായ പല പദ്ധതികളും നടപ്പാക്കിയെന്നും ഈവര്‍ഷം പുതിയ ക്ലബുകള്‍ ആരംഭിക്കുമെന്നും ഡയറക്ടര്‍ ഷാജു സാം അറിയിച്ചു. പരിപാടികള്‍ക്ക്‌ ഹെയ്‌സല്‍ ജേക്കബ്‌ നേതൃത്വം നല്‍കി.