Breaking News

Trending right now:
Description
 
Jan 14, 2017

മാരുതിയുടെ പുതിയ കാര്‍ ഇഗ്നിസ്‌ എത്തി

image മാരുതി സുസുകിയുടെ പുതിയ കാര്‍ ഇഗ്നിസ്‌ പുറത്തിറക്കി. 4.59 ലക്ഷം രൂപാ മുതല്‍ 7.8 ലക്ഷം രൂപവരെയാണ്‌ ഡല്‍ഹി ഷോറൂമിലെ വില. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ മാനുവല്‍ ഗിയര്‍, ഓട്ടമാറ്റിക്‌ ഗിയര്‍ ഓപ്‌ഷനുകളില്‍ ലഭ്യമാണ്‌. സ്‌മാര്‍ട്ട്‌ ഫോണ്‍ കണക്ടിവിറ്റി, ആന്‍ഡ്രോയ്‌ഡ്‌ ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ സൗകര്യങ്ങളുള്ള ഇന്‍ഫൊടെയ്‌ന്‍മെന്റ്‌ സിസ്റ്റം എന്നിവ ഇഗ്നിന്റെ പ്രത്യേകതയാണ്‌. എസ്‌ യുവി രൂപഭാവങ്ങളുള്ള ചെറുകാറുകള്‍ക്ക്‌ വിപണിയിലുള്ള ജനപ്രീതി കണക്കിലെടുത്താണ്‌ രൂപകല്‍പന ചെയ്‌തിട്ടുള്ളതെന്നു കമ്പനി അവകാശപ്പെടുന്നു. പെട്രോള്‍ മോഡലുകളുടെ വില 4.59 ലക്ഷം മുതല്‍ 6.69 ലക്ഷംവരെയും ഡീസല്‍ മോഡലുകളുടേത്‌ 6.39 ലക്ഷം മുതല്‍ 7.8 ലക്ഷം രൂപവരെയുമാണ്‌. യുവാക്കളെ ലക്ഷ്യമാക്കിയാണ്‌ ഇഗ്നിസ്‌ പുറത്തിറക്കിയിരിക്കുന്നത്‌.