Breaking News

Trending right now:
Description
 
Jan 15, 2013

ആറന്മുള വിമാനത്താവളം: പരിസ്ഥിതിയോ? അതെല്ലാം മറന്നേക്കൂ..........ശിലാസ്ഥാപനം ജനുവരിയില്‍

image
പത്തനംത്തിട്ട: ആറന്മുളയില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക്‌ വിരാമമായി. കെ ജി എസ്‌ ഗ്രൂപ്പ്‌ ആറന്മുളയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം ജനുവരിയില്‍ തന്നെ നടക്കും.
2000 കോടിരൂപ ചെലവിട്ട്‌ നിര്‍മിക്കുന്ന എയര്‍പോര്‍ട്ടിന്‌ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‌കിയതോടെയാണ്‌ പരിസ്ഥിതി പ്രശ്‌നങ്ങള്‍ വിമാനത്താവള നിര്‍മാണത്തിനു തടസമാകില്ലെന്ന്‌ വ്യക്തമായത്‌.

കഴിഞ്ഞ എല്‍ഡി എഫ്‌ സര്‍ക്കാര്‍ 2010ലാണ്‌ വിമാനത്താവളത്തിനു തത്ത്വത്തില്‍ അംഗീകാരം നല്‌കിയത്‌. സര്‍ക്കാര്‍ അനുമതിയില്ലാതെ വകുപ്പ്‌ സെക്രട്ടറി ബാലകൃഷ്‌ണന്‍ വിമാനത്താവളത്തിന്‌ഏറ്റെടുത്ത ഭൂപ്രദ്ദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചു.
വിമാനത്താവളം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം മിച്ച ഭൂമിയാണെന്ന്‌ കണ്ടെത്തിയാലും സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന്‌ കമ്പനി അധികൃതര്‍ വൃക്തമാക്കി.
കമ്പനി ഭൂമി വാങ്ങിയ ശേഷമാണ്‌ അതില്‍ അധിക ഭൂമിയുണ്ടെന്ന്‌ വ്യക്തമായത്‌.
കമ്പനിയും മുന്‍ ഭൂവുടമയും തമ്മിലുള്ള കേസില്‍ കരാര്‍ റദ്ദാക്കിയിട്ടില്ലെന്നും കോടതി ആര്‍ബിട്രേഷനു വിടുക മാത്രമാണ്‌ ചെയ്‌തിട്ടുള്ളതെന്നും കമ്പനി വ്യക്തമാക്കി. പരിസ്ഥിതിയുടെ പേരിലുള്ള പ്രാദേശിക സമരങ്ങളും ഇപ്പോള്‍ ഇല്ല, പദ്ധതിയില്‍ സര്‍ക്കാരിന്‌ 10ശതമാനം വിയര്‍പ്പോഹരി നല്‌കും. സര്‍ക്കാര്‍ പങ്കാളിത്തം വേണമെന്ന്‌ കമ്പനിയ്‌ക്ക്‌ നിര്‍ബന്ധമില്ലെന്നും സര്‍ക്കാര്‍ ആവിശ്യപ്പെട്ടതുകൊണ്ട്‌ ഇത്തരം ഒരു നീക്കത്തിനു വഴങ്ങിയതെന്നും കമ്പനി എംഡി ജിജി ജോര്‍ജ്‌ പറഞ്ഞു.