Breaking News

Trending right now:
Description
 
Jan 13, 2017

ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ അവലോകനയോഗം നടത്തി

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ മെയ്‌മാസം നടത്താനിരിക്കെ കോട്ടയം നീണ്ടൂര്‍ ജെ.എസ്‌ ഫാമില്‍ ആദ്യ അവലോകനയോഗം ചേര്‍ന്നു. കേരള കണ്‍വന്‍ഷനു കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ മൂന്നു വേദികളാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. ഇതില്‍ പ്രഥമ പരിഗണന നല്‍കുന്ന നീണ്ടൂര്‍ ജെ.എസ്‌.ഫാമില്‍ നടന്നയോഗത്തില്‍ കേരള കണ്‍വന്‍ഷന്‍ വിപുലമായി നടത്താനും ഫൊക്കാനയുടെ ടൂറിസം ജീവകാരുണ്യ പദ്ധതികള്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍ തുടങ്ങിയവയ്‌ക്കെല്ലാം കണ്‍വന്‍ഷന്‍ വേദിയാകുമെന്നു പ്രസിഡന്റ്‌ തമ്പി ചാക്കോ അറിയിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ മേഖലയിലെ പ്രഗത്ഭര്‍ പങ്കെടുക്കുന്ന ചടങ്ങുകളും കലാസന്ധ്യയും ചടങ്ങുകള്‍ക്ക്‌ മാറ്റുകൂട്ടും. കണ്‍വന്‍ഷന്‍ നടക്കുന്ന വേദി എക്‌സിക്യുട്ടീവ്‌ കമ്മിറ്റികൂടിയാണ്‌ തീരുമാനിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഫൊക്കാന മുന്‍ വൈസ്‌പ്രസിഡന്റ്‌ ജോയ്‌ ചെമ്മാച്ചലിന്റെ ഉടമസ്ഥതയിലുള്ളതാണ്‌ നീണ്ടൂര്‍ ജെ.എസ്‌.കാര്‍ഷിക വിജ്ഞാനകേന്ദ്രം. ഫൊക്കാന നേതാക്കളായ ടി.എസ്‌.ചാക്കോ, ജോര്‍ജ്‌ ഓലിക്കല്‍, കെ.പി.ആന്‍ഡ്രൂസ്‌, സനല്‍ ഗോപി, ടോമി കോക്കാട്‌, മാത്യു കോക്കുറ, ജോയ്‌ ചെമ്മാച്ചേല്‍, മാധ്യമപ്രവര്‍ത്തകനും ടൂറിസം പ്രോജക്ട്‌ കോ ഓര്‍ഡിനേറ്ററുമായ റെജി ലൂക്കോസ്‌, അമേരിക്കന്‍ മലയാളി സാഹിത്യകാരന്‍ രാജു മൈലപ്ര തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. അടുത്ത നാഷനല്‍ കമ്മിറ്റിയിലേ തീരുമാനങ്ങള്‍ എടുക്കുകയുള്ളൂവെന്ന്‌ സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌ അറിയിച്ചു.