Breaking News

Trending right now:
Description
 
Jan 13, 2017

ഫാ.ഉഴുന്നാലിലിന്റെ മോചനം: പള്ളികളില്‍ ഇന്നുമുതല്‍ പ്രത്യേക പ്രാര്‍ഥന

image യെമനില്‍ ഭീകരര്‍ തടവിലാക്കിയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി സീറോ മലബാര്‍ സഭയുടെ കീഴിയുള്ള പള്ളികളില്‍ ഇന്നു മുതല്‍ പ്രത്യേക പ്രാര്‍ഥന നടത്തും. കുര്‍ബാന മധ്യേയാണ്‌ പ്രത്യേക നിയോഗ പ്രാര്‍ഥന നടത്തുന്നത്‌. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മെത്രാന്മാരുടെ നേതൃത്വത്തില്‍ നടത്തിയ പ്രാര്‍ഥനായോഗത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. 57 മെത്രാന്മാര്‍ പ്രാര്‍ഥനായോഗത്തില്‍ പങ്കെടുത്തു. ഫാ.ടോമിന്റെ ദാരുണമായ അവസ്ഥയില്‍ എല്ലാവര്‍ക്കും വേദനയുണ്ട്‌. അദ്ദേഹത്തെ ബന്ധിയാക്കിയവര്‍ക്കു മാനസാന്തരമുണ്ടാക്കാന്‍ നമ്മുടെ തീക്ഷ്‌ണമായ പ്രാര്‍ഥനകള്‍ക്കു കഴിയും. തിന്‍മകളുടെ ഭീകരതയാണു ഫാ.ടോമിനെ കടത്തിക്കൊണ്ടുപോയ സംഭവം. അങ്ങനെയുള്ള മനസുകളെ പരിവര്‍ത്തനം ചെയ്യാന്‍ ദൈവത്തിന്റെ ശക്തിക്കു കഴിയും. വത്തിക്കാനില്‍നിന്നും ഫാ.ടോമിന്റെ മോചനത്തിനായി സഭയുടെ രീതിയില്‍ ശ്രമം നടക്കുന്നുണ്ട്‌. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നടപടികളെടുത്തത്‌ സ്വാഗതാര്‍ഹമാണെന്നും യോഗം വിലയിരുത്തി.