Breaking News

Trending right now:
Description
 
Jan 10, 2017

പെട്രോള്‍ പമ്പില്‍ കാര്‍ഡുകള്‍ക്ക്‌ സര്‍വീസ്‌ ചാര്‍ജ്‌ ഈടാക്കില്ല

image പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്‌ / ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ സര്‍വീസ്‌ ചാര്‍ജ്‌ ഈടാക്കില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. ഈ മാസം 13നുശേഷവും അധികതുക ഈടാക്കില്ല. 13നുശേഷവും എല്ലാ ബാങ്കുകളുടെയും കാര്‍ഡുകള്‍ പെട്രോള്‍ പമ്പുകളില്‍ ഉപയോഗിക്കാം. 13മുതല്‍ ഡെബിറ്റ്‌, ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഇന്ധന വിതരണം നടത്തുന്നതു വിലക്കാന്‍ പെട്രോള്‍ പമ്പുടമകള്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ പുതിയ നടപടി. കൈമാറ്റ ചാര്‍ജ്‌ ആരാണു നല്‍കേണ്ടതെന്നതു സംബന്ധിച്ചു ബാങ്കുകളും എണ്ണക്കമ്പനികളും തമ്മില്‍ ചര്‍ച്ച നടക്കുകയാണെന്നും തീരുമാനം വൈകാതെ ഉണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.