Breaking News

Trending right now:
Description
 
Jan 09, 2017

യുവതിയെ നടുറോഡില്‍ പരസ്യമായി ചുംബിച്ച യുവാവും സഹായിയും പിടിയില്‍

image കായംകുളത്ത്‌ ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ജംക്ഷനു സമീപം റോഡിലൂടെ നടന്നുപോയ യുവതിയ കെട്ടിപ്പിടിച്ചു ചുംബിച്ച യുവാവും സഹായിയും പൊലീസ്‌ പിടിയിലായി. യുവതിയെ ചുംബിച്ച ഓച്ചിറ മേമന ഐശ്വര്യാനിവാസില്‍ നിധിന്‍ എസ്‌.സുമന്‍ (28), സുഹൃത്തും സഹായിയുമായ മുതുകുളം സ്വദേശി വിശാഖ്‌ (29) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. എല്‍ഐസി ഓഫിസില്‍പോയി മടങ്ങുകയായിരുന്നു യുവതി. പിന്നാലെ സ്‌കൂട്ടറില്‍ എത്തിയ യുവാക്കള്‍ യുവതിക്കു സമീപം സ്‌കൂട്ടര്‍ നിര്‍ത്തി. സ്‌കൂട്ടറിന്റെ പിന്നിലിരുന്ന നിധിന്‍ ഇറങ്ങി യുവതിയെ കെട്ടിപ്പിടിച്ചു ചുംബിച്ചു. തുടര്‍ന്ന്‌ സ്‌കൂട്ടറില്‍ കയറി രക്ഷപ്പെട്ടു. സ്‌കൂട്ടറിന്റെ നമ്പര്‍ ലഭിച്ച പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ യുവാക്കള്‍ പിടിയിലായത്‌. കായംകുളം പൊലീസ്‌ സ്റ്റേഷനിലെത്തി യുവതി പ്രതികളെ തിരിച്ചറിഞ്ഞു. യുവാക്കള്‍ ലഹരിക്ക്‌ അടിമകളാണെന്നു പൊലീസ്‌ വ്യക്തമാക്കി.