Breaking News

Trending right now:
Description
 
Jan 08, 2017

നോട്ട്‌ നിരോധനം: യാത്രാപ്പടി കിട്ടിയില്ലെന്നു മന്ത്രി മണി

image നോട്ട്‌ നിരോധനം മന്ത്രിക്കുപോലും എട്ടിന്റെ പണി നല്‍കി. മന്ത്രി എം.എം.മണിയാണ്‌ ഇക്കാര്യം പറഞ്ഞത്‌. മന്ത്രിയായ എന്നെപ്പോലും കേന്ദ്രസര്‍ക്കാരിന്റെ നോട്ട്‌ പിന്‍വലിക്കല്‍ ബാധിച്ചു. സത്യപ്രതിജ്ഞ ചെയ്‌തിട്ട്‌ ഒന്നരമാസമായെങ്കിലും ഇതുവരെ ടിഎ കിട്ടിയിട്ടില്ല. സ്വന്തം പോക്കറ്റില്‍നിന്നു പണമെടുത്തും കടംവാങ്ങിയുമാണ്‌ വാഹനത്തിന്‌ ഡീസല്‍ അടിക്കുന്നത്‌. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന്റെ പിറ്റേന്ന്‌ നാട്ടുകാരില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും പത്തും നൂറും രൂപ കടംവാങ്ങിയാണ്‌ കാര്യങ്ങള്‍ നടത്തിയത്‌. നോട്ട്‌ നിരോധനത്തപ്പറ്റി പറയുനനത്‌ രാഷ്ട്രീയമല്ല. ജനങ്ങള്‍ അനുഭവിക്കുന്ന വിഷമതകള്‍ പറഞ്ഞില്ലെങ്കില്‍ അതു ജനവഞ്ചനയാകുമെന്നും മന്ത്രി വ്യക്തമാക്കി. വെളിയന്നൂര്‍ പഞ്ചായത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനത്തിനിടെയാണ്‌ മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്‌.