Breaking News

Trending right now:
Description
 
Jan 08, 2017

എസ്‌ബിടിയില്‍ 8.78 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ എത്തി

image കറന്‍സി നോട്ട്‌ പിന്‍വലിക്കല്‍ കാലയളവില്‍ സംസ്ഥാനത്തെ എസ്‌ബിടി ശാഖകളില്‍ 8,78,000 രൂപയുടെ കള്ളനോട്ടുകള്‍ എത്തി. നിക്ഷേപകര്‍ മനപൂര്‍വം നിക്ഷേപിച്ചതാവില്ലെന്നാണ്‌ അധികൃതര്‍ കരുതുന്നത്‌. അവരുടെ പക്കല്‍ അറിയാതെ എത്തിയ നോട്ടുകളാണിവ. മറ്റുബാങ്കുകളിലും വ്യാപകമായി കള്ളനോട്ടുകള്‍ എത്തിയിട്ടുണ്ടെങ്കിലും കണക്കുകള്‍ പുറത്തുവന്നിട്ടില്ല. 12,872 കോടി രൂപയുടെ അസാധു നോട്ടുകളാണ്‌ എസ്‌ബിടിക്ക്‌ ആകെ ലഭിച്ചത്‌. ഇതിനു പിന്നാലെയാണ്‌ 8.78 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കിട്ടിയത്‌. ഇവ നിക്ഷേപിക്കാന്‍ എത്തിയപ്പോള്‍തന്നെ ബാങ്ക്‌ അധികൃതര്‍ കണ്ടെത്തിയിരുന്നുവെന്നു പറയുന്നു. ഇങ്ങനെ നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിച്ചിട്ടുണ്ട്‌. ഒരേസമയത്ത്‌ അഞ്ചില്‍ കൂടുതല്‍ കള്ളനോട്ടുകള്‍ ആരും ബാങ്കില്‍ കൊണ്ടുവന്നിരുന്നില്ല. അങ്ങനെ കൊണ്ടുവന്നാല്‍ വിവരം പൊലീസില്‍ അറിയിക്കണമെന്നുണ്ട്‌. നവംബര്‍ എട്ടു മുതല്‍ നോ്‌ട്ട്‌ മാറിയെടുക്കല്‍ കാലാവധിയായ ഡിസംബര്‍ 30വരെയുള്ള കാലയളവില്‍ ഓന്നോ രണ്ടോ മൂന്നോ നോട്ടുകളുമായി പല നിക്ഷേപകരില്‍നിന്നു ബാങ്കിലെത്തിയതാണ്‌ ഇത്രയും തുകയുടെ കള്ളനോട്ടുകള്‍.