Breaking News

Trending right now:
Description
 
Jan 07, 2017

വാഹന റജിസ്‌ട്രേഷന്‍ ഫീസ്‌ കുത്തനെ വര്‍ധിപ്പിച്ചു

image വാഹന റജിസ്‌ട്രേഷന്‍ ഫീസ്‌ മൂന്നു മുതല്‍ അഞ്ചു മടങ്ങുവരെ വര്‍ധിപ്പിച്ചു. ഡ്രൈവിങ്‌ ലൈസന്‍സ്‌ ഫീസും കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്‌. സംസ്ഥാന മോട്ടോര്‍വാഹന വകുപ്പാണ്‌ ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്‌. കഴിഞ്ഞ ഡിസംബര്‍ 20 മുതലാണ്‌ വര്‍ധനവ്‌ പ്രാബല്യത്തില്‍ വന്നതെങ്കിലും ഉത്തരവ്‌ ഇറങ്ങാന്‍ വൈകിയിരുന്നു. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞു മുതലാണ്‌ പുതിയ നിരക്ക്‌ ഈടാക്കി തുടങ്ങിയത്‌. ലേണേഴ്‌സ്‌ ലൈസന്‍സിന്‌ 30 രൂപയാണ്‌ ഈടാക്കിയിരുന്നെങ്കില്‍ ഇനി 100 രൂപ നല്‍കണം. ലൈസന്‍സ്‌ ഫീസ്‌ 40 രൂപയില്‍നിന്ന്‌ ഒറ്റയടിക്ക്‌ 200 രൂപയാക്കി. വാഹനങ്ങളുടെ ഫിറ്റ്‌നസ്‌ പരിശോധന കാലാവധിക്കുള്ളില്‍ നടത്തിയില്ലെങ്കില്‍ ഓരോ മാസവും 100 രൂപയായിരുന്നു പിഴ. എന്നാല്‍ ഇനിമുതല്‍ ദിവസം 50 രൂപയാക്കി ഉയര്‍ത്തി. ഫലത്തില്‍ മാസം 1500 രൂപയാകും. ഇതാണ്‌ ഏറ്റവും വലിയ വര്‍ധന. ലൈസന്‍സിനായി ഇതുവരെ ആകെ 350 രൂപ നല്‍കിയിരുന്നിടത്ത്‌ ഇനി 1200 രൂപ നല്‍കേണ്ടിവരും. വായ്‌പാ വിവരം ആര്‍സി ബുക്കില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ നിലവിലുള്ള ഫീസിന്റെ അഞ്ചുമടങ്ങ്‌ നല്‍കേണ്ടിവരും.