Breaking News

Trending right now:
Description
 
Jan 06, 2017

നടന്‍ ഓംപുരി അന്തരിച്ചു

image പ്രശസ്‌ത നടന്‍ ഓംപുരി (66) അന്തരിച്ചു. പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ അന്ധേരിയിലെ വസതിയില്‍എത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു.ചലച്ചിത്രമേഖലയിലെ പ്രമുഖരടക്കം നിരവധിപേര്‍ അനുശോചിച്ചു. ഏറെനാളായി സിനിമാരംഗത്തുനിന്നു വിട്ടുനില്‍ക്കുകയായിരുന്നു. നാടകലോകത്തുനിന്നു സിനിമയിലെത്തിയ ഓംപുരി 1976-ല്‍ മറാത്തി സിനിമയിലൂടെയാണ്‌ ചലച്ചിത്ര ലോകത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. മലയാളത്തിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌. ജയറാം നായകനായ ആടുപുലിയാട്ടം ആണ്‌ അവസാനം അഭിനിയിച്ച മലയാളചലച്ചിത്രം. ഇന്ത്യന്‍ സിനിമകള്‍ കൂടാതെ അമേരിക്കന്‍, ബ്രിട്ടീഷ്‌, പാക്കിസ്ഥാനി, ഹോളിവുഡ്‌ സിനിമകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്‌. 1990-ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം, ബാഫ്‌റ്റ പുരസ്‌കാരം എന്നിവയും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്‌.