Breaking News

Trending right now:
Description
 
Jan 06, 2017

കലാമേളയില്‍ മന്ത്രി മണിയുടെ ഉദ്‌്‌ഘാടന പ്രസംഗം മാറിപ്പോയി

image ഇടുക്കി റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്‌ഘാടനത്തിന്‌ എത്തി മന്ത്രി എം.എം.മണിക്ക്‌ പ്രസംഗം മാറിപ്പോയി. കലാമേളയ്‌ക്കു പകരം കായികമേളയെക്കുറിച്ച്‌ അറിയാവുന്ന കാര്യങ്ങള്‍ തട്ടിവിടുകയും ചെയ്‌തു. പ്രസംഗം വഴിമാറിയതറിഞ്ഞ്‌ സംഘാടകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ കലാമേളയെക്കുറിച്ചു പറഞ്ഞുതുടങ്ങി അവസാനം എത്തിയതും കായികമേളയില്‍തന്നെ. മണിയുടെ ഉദ്‌ഘാടന പ്രസംഗം ഇങ്ങനെ: പി.ടി.ഉഷ, ഷൈനി ഏബ്രഹാം, പ്രീജ ശ്രീധരന്‍ തുടങ്ങിയ അപൂര്‍വം ചിലരുണ്ടായതൊഴിച്ചാല്‍ കായിക രംഗത്ത്‌ ഇന്ത്യ വട്ടപ്പൂജ്യമാണ്‌. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും കായികരംഗത്ത്‌ സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍ ഇന്തയ്‌ക്ക്‌ വല്ല ഓടോ, വെങ്കലമോ കിട്ടിയാലായി. അമേരിക്ക, ചൈന, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കായികരംഗത്ത്‌ ലോകത്ത്‌ അഭിമാനമായി ഉയര്‍ന്നു നിര്‍ക്കുമ്പോള്‍ ഇന്ത്യയുടെ സംഭാവന ഏറെ പിന്നിലാണ്‌. ഇത്തരത്തില്‍ പ്രസംഗം നീണ്ടതോടെ സദസിലും വേദിയിലുമുള്ളവര്‍ ആശയക്കുഴപ്പത്തിലായി. കാര്യം പിടികിട്ടിയ മണി കലോത്സവത്തെക്കുറിച്ച്‌ സംസാരം തുടങ്ങിയെങ്കിലം പിന്നെയും കായികമേളയിലേക്ക്‌ എത്തപ്പെടുകയും ചെയ്‌തു. ഇത്തരം കലാമാമാങ്കത്തിലൂടെ വലിയ പ്രതിഭകള്‍ ഉയര്‍ന്നുവരട്ടേയെന്നു ആശംസിച്ചാണ്‌ മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്‌.