Breaking News

Trending right now:
Description
 
Jan 05, 2017

ഉപതിരഞ്ഞെടുപ്പ്‌ : എല്‍ഡിഎഫ്‌ മുന്നില്‍; ഏഴിടത്ത്‌ വിജയം

image സംസ്ഥാനത്ത്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഫലമറിഞ്ഞ 13 വാര്‍ഡുകളില്‍ എല്‍ഡിഎഫ്‌ ഏഴിടത്ത്‌ വിജയിച്ചു. മൂന്നുവാര്‍ഡുകളില്‍ ബിജെപിയും രണ്ടു വാര്‍ഡുകളില്‍ യുഡിഎഫും വിജയംകണ്ടു. മൂന്നണി വിട്ടശേഷം ആദ്യമായി ഒറ്റയ്‌ക്കു മത്സരിച്ച കേരളാ കോണ്‍ഗ്രസ്‌ എം മുത്തോലി പഞ്ചായത്തില്‍ വിജയിച്ചു. മുത്തോലി വാര്‍ഡില്‍ കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മും മത്സരിച്ചെങ്കിലും കേരളാ കോണ്‍ഗ്രസ്‌ എം വിജയപതാക പറപ്പിച്ചത്‌ ഏറെ ശ്രദ്ധിക്കപ്പെട്ടു. 71 വോട്ടിനാണ്‌ കേരളാ കോണ്‍ഗ്രസ്‌ വിജയിച്ചത്‌. തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്തിലെ കാച്ചാണി വാര്‍ഡ്‌, കണ്ണൂര്‍ ചെറുപുഴ ഗ്രാമപഞ്ചായത്തിലെ എട്ടാംവാര്‍ഡ്‌, പാലക്കാട്‌ മങ്കരപഞ്ചായത്തിലെ എട്ടാം വാര്‍ഡ്‌, കാസര്‍ഗോഡ്‌ മീഞ്ച ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ്‌, ആലപ്പുഴയില്‍ കൈനകരി പഞ്ചായത്ത്‌, പുറക്കാട്‌ പഞ്ചായത്തും, കോഴിക്കോട്‌ തിരുവമ്പാടി മറിയപ്പുറം പഞ്ചായത്തുകളിലാണ്‌ എല്‍ഡിഎഫ്‌ വിജയിച്ചത്‌. കോഴിക്കോട്‌ കൂവപ്പടി പഞ്ചായത്ത്‌ 10-ാം വാര്‍ഡ്‌ ബിജെപി നിലനിര്‍ത്തി. കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി ഡിവിഷന്‍, പത്തനംതിട്ട റാന്നി പഴവങ്ങാട്‌ ഗ്രാമപഞ്ചായത്ത്‌ നാലാം വാര്‍ഡ്‌ എന്നിവിടങ്ങളിലും ബിജെപി വിജയം കണ്ടു. പാലക്കാട്‌ മണ്ണാര്‍്‌ക്കാട്‌ തേങ്കര പഞ്ചായത്തിലെ പുഞ്ചക്കോട്‌ വാര്‍ഡിലും കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പാഴക്കോട്‌ വാര്‍ഡില്‍ ലീഗ്‌ സ്ഥാനാര്‍ഥിയുമാണ്‌ വിജയിച്ചത്‌.